Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയാറായില്ല’; മുന്നണി ഏതായാലും കര്‍ഷകരുമായി സംവദിക്കാന്‍ തയാറാകണമെന്ന് രാകേഷ് ടികായത്ത്


ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഏത് മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവര്‍ കര്‍ഷകരുമായുള്ള സംവാദത്തിന് തയാറാകണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അടുത്ത സര്‍ക്കാര്‍ രൂപീകരിരണവുമായി മുന്നോട്ട് പോകവേയാണ് ടികായത്തിന്റെ പരാമര്‍ശം.

രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നവര്‍ ആരായാലും അവര്‍ ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. മുസാഫര്‍നഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായി രുന്നു അദേഹം. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) ഭാഗമാണ് ഭാരതീയ കിസാന്‍ യൂണിയന്‍.

2021 ജനുവരി 22 ന് ശേഷം മോഡി സര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് 2022, 23 തുടങ്ങിയ വര്‍ഷങ്ങളിലും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇത് 2024 ആയിരിക്കുന്നുവെന്നും ടിക്കായത്ത് ഓര്‍മിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സജ്ജീവ് ബല്യാന്‍, അജയ് മിശ്ര എന്നീ കേന്ദ്ര മന്ത്രിമാരെയും ടിക്കായത്ത് രൂക്ഷമായി വിമര്‍ശിച്ചു.

എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കുന്ന ജെഡിയു നേതാവ് നിതീഷ് കുമാറിനെയും ടിക്കാ യത്ത് പരിഹസിച്ചു. നേട്ടം ലഭിക്കുന്നയിടം നോക്കി കൂടുമാറുന്നയാളാണ് നിതീഷ്. കള്ളന്മാരെ തന്നെ കൊള്ളയടിക്കുക എന്നത് വലിയ കുറ്റമല്ലെന്നും ആ വിഷയത്തില്‍ നിതീഷ് മികച്ച രീതിയില്‍ വിലപേശുമെന്നുമായിരുന്നു ടിക്കായത്തിന്റെ വിമര്‍ശനം.


Read Previous

തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും’: ഇടതുപക്ഷത്തിനെതിരെ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Read Next

എന്‍ഡിഎ സഖ്യത്തില്‍ ഇനി എഐഎഡിഎംകെ ഇല്ല; കാരണക്കാരന്‍ അണ്ണാമലൈയെന്ന് എസ്.പി വേലുമണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »