Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്മ നന്നായിനോക്കുന്നില്ല,ഭക്ഷണം നല്‍കുന്നില്ല,തന്നെ പരിഗണിയ്ക്കുന്നില്ല; 17-കാരനായ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു


ബെംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് മകന്‍. ബെംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനുശേഷം 17-കാരനായ മകന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുള്‍ബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണിയാള്‍.

വെള്ളിയാഴ്ച രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മകനുംനേത്രയുംതമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് മകന്‍ നേത്രയുടെ തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ മകന്‍ കെ.ആര്‍. പുരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

തനിക്ക് വീട്ടില്‍ ഒരു പരിഗണനയും ലഭിക്കാത്തതില്‍ അമ്മയോട് ദേഷ്യമുണ്ടായിരുന്നതായാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

അമ്മ നന്നായി നോക്കിയിരുന്നില്ലെന്നും ഭക്ഷണംപോലും നല്‍കിയിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.


Read Previous

അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലത്തില്‍ പ്രതിഷേധം; സാഹിത്യ അക്കാദമിക്കെതിരെ ചുള്ളിക്കാട്

Read Next

എല്‍.കെ. അദ്വാനിയ്ക്ക് ഭാരതരത്‌ന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »