Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എംആര്‍ രാഘവ വാരിയര്‍ക്കും സിഎല്‍ ജോസിനും വിശിഷ്ടാംഗത്വം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എംആര്‍ രാഘവ വാരിയര്‍ക്കും സിഎല്‍ ജോസിനും വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് കെവി കുമാരന്‍, പ്രേമ ജയകുമാരി, പികെ ഗോപി, ബക്കളം ദാമോദരന്‍, എം രാഘവന്‍, രാജന്‍ തിരുവോത്ത് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

കല്‍പ്പറ്റ നാരായണന്‍; തെരഞ്ഞെടുത്ത കവിതകള്‍ (കവിത), ബി രാജീവന്‍; ഇന്ത്യയെ വീണ്ടെടുക്കല്‍ (വൈജ്ഞാനിക സാഹിത്യം) ഹരിതാ സാവിത്രി; സീന്‍ (നോവല്‍) കെ വേണു; ഒരന്വേഷണത്തിന്റെ കഥ (ആത്മകഥ/ ജീവചരിത്രം) എന്‍ രാജന്‍; ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ചെറുകഥ), നന്ദിനി മേനോന്‍; ആംചൊ ബസ്തര്‍ (യാത്രാവിവരണം) ഗിരീഷ് പിസി പാലം; ഇ ഫോര്‍ ഈഡിപ്പസ് (നാടകം) എഎം ശ്രീധരന്‍; കഥാകദികെ (വിവര്‍ത്തനം) പി പവിത്രന്‍; ഭൂപടം തലതിരിക്കുമ്പോള്‍ (സാഹിത്യ വിമര്‍ശനം) ഗ്രേസി; പെണ്‍കുട്ടിയും കൂട്ടരും (ബാലസാഹിത്യം) സുനീഷ് വാരനാട്; വാരനാടന്‍ കഥകള്‍ ( ഹാസസാഹിത്യം) എന്നിവര്‍ക്കാണ് വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരം. ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.


Read Previous

സ്കൂബ സംഘത്തിന് ഇറങ്ങാനായില്ല, വെല്ലുവിളിയായി വൻ കുത്തൊഴുക്ക്; ‘ഐബോര്‍ഡ്’ ഡ്രോൺ ഉപയോ​ഗിച്ച് നിർണായക പരിശോധന

Read Next

ട്രക്കിന് അടുത്ത് രണ്ടു തവണ മുങ്ങൽ വിദ​ഗ്ധരെത്തി, അടിയൊഴുക്ക് രൂക്ഷം; ​ഗോവയിൽ നിന്നും ഡ്രഡ്ജിങ് സംഘവും സ്ഥലത്ത് (വീഡിയോ)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »