Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുകേഷിന്റെ രാജിക്കായി കടുത്ത സമ്മര്‍ദ്ദം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു, അജ്ഞാത വാസം’ വെടിഞ്ഞ് മുകേഷ്; പ്രതിഷേധങ്ങൾക്കിടെ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരത്തെ വീട് വിട്ടു


തിരുവനന്തപുരം: ലൈംഗികപീഡന കേസില്‍ പ്രതിയായ കൊല്ലം എംഎല്‍എ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദം. പ്രതിപക്ഷ സംഘടനകളെ കൂടാതെ ഇടതുമുന്നണിയില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സിപിഐ രാജി വേണം എന്ന സന്ദേശം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ പതിവ് സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുക യാണ്. നിലവില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന തീരുമാനമാണ് സിപിഎമ്മി നുള്ളിത്. ഇതില്‍ മാറ്റം വരാനുള്ള സാധ്യത കുറവാണ്.

തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്ന മുകേഷ് ഇന്ന് മടങ്ങിയിട്ടുണ്ട്. പ്രതിഷേ ധങ്ങള്‍ കണക്കിലെടുത്ത് പൊലീസ് സുരക്ഷയിലാണ് യാത്ര. എംഎല്‍എ ബോര്‍ഡ് ഓഴിവാക്കിയാണ് യാത്ര ചെയ്യുന്നത്. കൊച്ചിയില്‍ അഭിഭാഷകരെ കാണാനാണ് യാത്ര എന്നാണ് വിവരം.

ഇന്നും വിവിധ സംഘടനകള്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിഎംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമണ്‍ കലക്ടീവും എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേസില്‍ മുകേഷിന്റെ അറസ്റ്റ് അഞ്ച് ദിവസത്തേക്ക് കോടതി തടഞ്ഞിട്ടുണ്ട്. ജാമ്യാ പേക്ഷ പരിഗണിക്കുന്ന തിങ്കളാഴ്ച വരെയാണ് അറ്സ്റ്റ് തടഞ്ഞത്.

നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാജി ആവശ്യപ്പെട്ടുള്ള പ്രതി ഷേധങ്ങൾ ശക്തമാകുന്നതിനിടെ എം. മുകേഷ് എംഎൽഎ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്നും മടങ്ങി. കൊച്ചിയിലേക്കാണ് മുകേഷ് പോകുന്ന തെന്നാണ് സൂചന. പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കൊല്ലത്തെ സ്വവസതിയിലേക്ക് മുകേഷ് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം എംഎൽഎ ബോർഡ് ഒഴിവാക്കിയ കാറിൽ മാധ്യമങ്ങളെ കാണാതെ പൊലീസ് സുരക്ഷയിലാണ് മുകേഷ് തിരുവനന്തപുരം വിട്ടത്. രാവിലെ ഏഴരയോടെയാണ് എംഎൽഎ യാത്ര തിരിച്ചത്.

മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം പ്രതിഷേധ വുമായി രംഗത്തുള്ളതിനാൽ കനത്ത പൊലീസ് സുരക്ഷിയിലാണ് മുകേഷ് കുമാരപുരത്തെ വീട് വിട്ടത്. രാജിക്കായുള്ള മുറവിളി തുടരുമ്പോഴും പരസ്യ പ്രതികരണങ്ങൾക്ക് ഒന്നും മുതിരാതെ അജ്ഞാത വാസത്തിലായിരുന്നു മുകേഷ്. ഇന്നലെ പ്രതികരിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും  നിയമോപദേശത്തെ തുടർന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല. 

തനിക്കെതിരെയുള്ള ലൈം​ഗികാതിക്രമ പരാതിയിൽ, പരാതിക്കാരിക്ക് ​ഗൂഢ ലക്ഷ്യമെന്നാണ്  മുകേഷ് ആരോപിക്കുന്നത്. തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ് ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് 7 ന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. എന്നാൽ  മുൻകൂർ ജാമ്യം തേടി കോടതിയിൽ മുകേഷ് സമർപ്പിച്ച തെളിവുകൾ പരാതിക്കാരിയായ നടി നിഷേധിച്ചു. താൻ അയച്ചതായി പറയുന്ന ഇ-മെയിൽ മുകേഷിന്‍റെ “കുക്ക്ഡ് അപ്പ്” സ്റ്റോറി ആണെന്ന് പരാതിക്കാരി പറയുന്നു കോടതിയില്‍ ജാമ്യത്തിന് ഹാജരാക്കിയത് വ്യാജ രേഖയാണോ എന്നുള്ള സംശയവും പൊന്തിവരുന്നുണ്ട്


Read Previous

സഹപ്രവര്‍ത്തകയ്ക്ക് ദുസൂചനയുള്ള എസ്എംഎസ് മെസേജ് അയച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന ഡബ്ല്യു ആര്‍ വരദരാജനെ കാരണം പോലും ചോദിക്കാതെ പുറത്താക്കിയ പാര്‍ട്ടിയാണ് ബലാത്സംഗക്കേസ് പ്രതിയായ മുകേഷിനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്.

Read Next

സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു; ഫെഫ്ക തൊഴിലാളി വിരുദ്ധം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »