Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുസ്ലീം ലീഗ് ശബ്ദമില്ലാത്തവർക്കൊപ്പം നിന്ന പ്രസ്ഥാനം-ഹസീം ചെമ്പ്ര


റിയാദ് : അധസ്ഥരുടേയും, ശബ്ദമില്ലാത്തവരുടേയും അവകാശ പോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്ന് ഹസീം ചെമ്പ്ര അഭിപ്രായപ്പെട്ടു,റിയാദ് കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഗ്നൈറ്റ് -24 മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം

ബത്ത്ഹ യിലെ അപ്പോളോ ഡിമൊറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻ്റ് ഷൗക്കത്ത് കടമ്പോട്ട് ഉൽഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി തിരൂർ മണ്ഡലം പ്രസിഡൻ്റ് ഇഖ്ബാൽ തിരൂർ അധ്യക്ഷത വഹിച്ചു

സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന ഇശൽ നൈറ്റിന് പ്രശസ്ത ഗായകൻ പട്ടുറുമാൽ ഫെയിം നൗഷാദ് തിരൂർ നേതൃത്വം നൽകി.തിരൂർ മണ്ഡലം കമ്മിറ്റി പുറത്തിറക്കുന്ന 2025 വർഷത്തെ കലണ്ടർ പ്രകാശനം ഗ്ലോബൽ ട്രാവൽസ് എംടി ഹനീഫ തിരൂർ മണ്ഡലം സെക്രട്ടറി സലീം മാമ്പ്രക്ക് നൽകി നിർവഹിച്ചു.

ചടങ്ങിൽ വെച്ച് ഗ്ലോബൽ ട്രാവൽസ് എംടി ഹനീഫ,ഹ്രസ്വ സന്ദർശനാർത്ഥം റിയാദി ലെത്തിയ നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെഎം നൗഫൽ, തിരൂർ നഗരസഭ മുൻ കൗൺസിലർ മിസ്ബാഹ് വിപി എന്നവരെ ചടങ്ങിൽ തിരൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.

സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഉസ്മാനലി പാലത്തിങ്ങൽ,റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര,ജലീൽ തിരൂർ,അഷറഫ് കൽപ്പകഞ്ചേരി,മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി,കെടി അബൂബക്കർ പൊന്നാനി,കെസി ലത്തീഫ് എന്നിവർ സംസാരിച്ചു .

റിയാദ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി നൗഫൽ തിരൂർ സ്വാഗതവും സൈദലവി ചെമ്പ്ര നന്ദിയും പറഞ്ഞ ചടങ്ങുകൾക്ക് തിരൂർ മണ്ഡലം ഭാരവാഹികളായ ഷംസു തിരൂർ,സലീം മാമ്പ്ര,യാസീൻ മുറിവഴിക്കൽ,ജാസിൻ കൽപ്പകഞ്ചേരി എന്നിവർ നേതൃത്വം നൽകി.


Read Previous

കിയോസ് റിയാദ് ഫെസ്റ്റ് 2024′ ഓണാഘോഷം സംഘടിപ്പിച്ചു

Read Next

തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »