Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുസ്‌ലിം ലീഗ് എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു.



റിയാദ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി യിൽ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്‌ലിം ലീഗ് സ്ഥാപകദിനാചാരണം കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്യുന്നു.

ഇന്ത്യയിലെ പിന്നാക്ക സമൂഹത്തിന്റെ ഉന്നമനത്തിനും അതിജീവനത്തിനും കഴിഞ്ഞ ഏഴരപതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അതിന്റെ ചരിത്രത്തിലുടനീളം നിർവ്വഹിച്ചിട്ടുള്ള ദൗത്യം ആർക്കും നിഷേധിക്കുവാൻ കഴിയാത്തതാണ്.

ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ ഏറ്റവും മൗലിക ആശയമായ മതേതരത്വവും വലിയ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലത്ത് മുസ്‌ലിം ലീഗിന്റെ കർത്തവ്യം കൂടുതൽ വർധിച്ച് വരികയാണ്. അതീവ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പരിപൂർണ്ണ വിശ്വാസം ആർജിച്ചെടുത്ത് രാഷ്ട്രീയ സംഘാടനം കൂടുതൽ ശക്തിപ്പെടു ത്തേണ്ട സമയമാണ്. പ്രതിസന്ധികൾ മറികടന്ന് ജനാധിപത്യ സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിച്ചത് കൊണ്ടാണ് മുസ്‌ലിം ലീഗിന് സമൂഹത്തിനാവശ്യമായ ധാരാളം കാര്യങ്ങൾ ചെയ്തു തീർക്കുവാൻ സാധ്യമായത്. അത്തരം പ്രവർത്തനങ്ങളാൽ ഇനിയും മുന്നേറുവാൻ മുസ്‌ലിം ലീഗിന് കഴിയുമെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ചെയർമാൻ യു പി മുസ്തഫ, ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, മാമുക്കോയ തറമ്മൽ, കബീർ വൈലത്തൂർ, പി സി മജീദ്, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷംസുദ്ധീൻ പെരുമ്പട്ട സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു. കേക്ക് മുറിച്ച് പ്രവർത്തകർ സ്ഥാപകദിനാചാരണം ആഘോഷമാക്കി.


Read Previous

ക്വു.എച്ച്.എൽ.സി പതിനൊന്നാം ഘട്ട പുസ്‌തകം പ്രകാശനം ചെയ്‌തു.

Read Next

കെ ഡി എം എഫ് റമളാൻ ക്യാമ്പയിന് ഉജ്ജ്വല തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »