Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടി എം ഡബ്ള്യു എ റിയാദ് തലശ്ശേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് : ടീം സൗദാൽ ജേതാക്കൾ


റിയാദ് : തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (TMWA) തലശ്ശേരി ഫെസ്റ്റ് 2024 ൻ്റെ ഭാഗമായി സംഘടിപ്പിച്ച തലശ്ശേരി പ്രീമിയർ ലീഗ് സീസൺ 8 ക്രിക്കറ്റ് ടൂർണ മെന്റിൽ റഫ്ഷാദ് വാഴയിൽ നയിച്ച, അഡ്വക്കേറ്റ് ഹാരിസ് തൈക്കണ്ടി മാനേജർ ആയ, ജംഷീദ് അഹമ്മദ് മെന്റർ ആയ ടീം സൗദാൽ ജേതാക്കളായി. ഫൈനലിൽ അൽത്താഫ് അലി ക്യാപ്റ്റനും സമീർ മയിലാടൻ മാനേജറും അൻവർ സാദത്ത് കാത്താണ്ടി മെന്ററുമായ ടീം ലോജികെയർ നെ ഏഴു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി.

ടീം അലാംക്കോ സ്പേസ് വർക്സ്, ടീം എമിർക്കോം, ടീം അൽ അലാമി-മിക്സ്ടു, ടീം ആയിഷ മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക് എന്നിങ്ങനെ ആറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് റിയാദിലെ സാസ് ക്രിക്കറ്റ് അക്കാഡമിയിൽ വെച്ചാണ് സംഘടിപ്പിച്ചത്. ടി എം ഡബ്ള്യു എ റിയാദ് ജനറൽ സെക്രട്ടറി അൻവർ സാദത്ത് ടി എം ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.

ലീഗ് മത്സരങ്ങളിലും ഫൈനലിലും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ മുന്നിൽ നിന്നും നയിച്ച റഫ്ഷാദ് വാഴയിൽ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അയി തിരഞ്ഞെ ടുക്കപ്പെട്ടു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നസ്മിൽ അബ്ദുള്ള മികച്ച ബാറ്റ്സ്മാൻ, പ്ലെയർ ഓഫ് ദി ടൂർണമെന്റ് എന്നീ അവാർഡുകൾ കരസ്ഥമാക്കി. മികച്ച ബൗളർ ആയി ഷഹീർ സല്ലു, ഫീൽഡർ ആയി മുഹമ്മദ് ഷാസ് കാത്താണ്ടി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഹിഷാം അഹമ്മദ്, റിള്-വാൻ, മുഹമ്മദ് ഷാനിജ്, മുഹമ്മദ് ഫർഹാൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടി എം ഡബ്ള്യു എ റിയാദ് നിർവാഹക സമിതി അംഗങ്ങൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അലാംക്കോ സ്പേസ് വർക്സ് സി ഇ ഒ ഷാനവാസ് അഹമ്മദ്, മാദൻ അൽ ജസീറ സി ഇ ഒ മുദസ്സിർ തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു.

കൺവീനർ ഫുഹാദ് കണ്ണമ്പത്തിന്റെ നേതൃത്വത്തിൽ ടി എം ഡബ്ള്യു എ റിയാദ് സ്പോർട്സ് വിങ് ടൂർണമെന്റിനു മേൽനോട്ടം വഹിച്ചു. അഫ്താബ് അമ്പിലായിൽ നടത്തിയ തത്സമയ വിവരണം ഇടവേളകളിൽ ഹസീബ് മുഹമ്മദ് നടത്തിയ സ്പോർട്സ് ക്വിസ്, മാജിക് ബൗള് ഒരുക്കിയ തലശ്ശേരി ഭക്ഷണ ശാല എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.

തലശ്ശേരി പ്രീമിയർ ലീഗ് 2024 ആവേശകരമായ മത്സരങ്ങളിലൂടെ മാത്രമല്ല, കായിക മാനവികതയുടെ ദീപ്തിയേറും ഒരു കൂട്ടായ്മയായി മാറി, പ്രവാസികളായ തലശ്ശേരിക്കാ ർക്കി ടയിൽ സമാനതകളില്ലാത്ത സ്വാധീനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുട്ടികൾ ക്കുമായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു


Read Previous

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഓണാഘോഷം

Read Next

മുതിർന്ന നേതാക്കളടക്കമുള്ള മുൻ എംഎൽഎമാർ പാർട്ടി വിട്ടു; ബിജെപിക്ക് ജാർഖണ്ഡിൽ കനത്ത തിരിച്ചടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »