Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്റെ സുബ്ബു, എന്റെ കുഞ്ഞ്… എനിക്ക് മുത്തശ്ശിയെ നഷ്ടമായി : വികാരനിര്‍ഭരമായ കുറിപ്പുമായി സൗഭാഗ്യ വെങ്കിടേഷ്


മലയാള സിനിമയിലെ മുത്തശ്ശി ആര്‍ സുബ്ബലക്ഷ്മിയുടെ വിയോഗം മലയാളികളെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ചിരിക്കുന്ന മുഖത്തോടെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സംഗീതജ്ഞകൂടെയായ സുബ്ബലക്ഷ്മി ‘നന്ദനം’ സിനിമ യിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. മലയാളികള്‍ക്കു മറക്കാനാകാത്ത നിരവധിവേഷങ്ങൾ ചുരുക്കം സിനിമകളിലൂടെ സുബ്ബലക്ഷ്മി സമ്മാനിച്ചു.

സുബ്ബലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷ് മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നര്‍ത്തകിയായ സൗഭാഗ്യ വികാരനിര്‍ഭരമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് സൗഭാഗ്യ നന്ദി പറയുകയും ചെയ്തു. നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ മകളാണ്സൗഭാഗ്യ.

‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദി’ സൗഭാഗ്യ കുറിച്ചു. ഒട്ടേറെപ്പേരാണ് സുബ്ബലക്ഷ്മിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് എത്തുന്നത്. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബ്ബല ക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951-ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡി യോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു സുബ്ബലക്ഷ്മി.

2002ൽ ഇറങ്ങിയ രഞ്ജിത് ചിത്രം നന്ദനത്തിലെ വേശാമണിയമ്മയായാണ് സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്. ഇതിനോടകം ചെറുതും വലുതുമായി അനേകം വേഷങ്ങളിലൂടെ ശ്രദ്ധ നേടി. മുത്തശ്ശി കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. തുടക്കകാലത്ത് കല്യാണരാമന്‍, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമക ളിലെ സുബ്ബലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

സിനിമയിലേക്ക് എത്തും മുമ്പ് ജവഹര്‍ ബാലഭവനില്‍ സംഗീത-നൃത്ത അദ്ധ്യാപിക യായിരുന്നു സുബ്ബലക്ഷ്മി. 1951 മുതല്‍ ആകാശവാണിയിലും സ്ഥിരം സാന്നിധ്യമായി രുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീത സംവിധായികയെന്ന നേട്ടവും സുബ്ബലക്ഷ്മി സ്വന്തം പേരിൽ കുറിച്ചു. കർണാടക സംഗീത രംഗത്ത് ഏറെ പ്രഗത്ഭയായ സുബ്ബലക്ഷ്മി നിരവധി കച്ചേരികള്‍ നടത്തി യിട്ടുണ്ട്. ഡബ്ബിംഗ് രംഗത്തും കഴിവ് തെളിയിച്ചു. സിനിമകൾക്കൊപ്പം ചില ടെലിഫി ലിമുകളിലും ആല്‍ബങ്ങളിലും സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.


Read Previous

സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം

Read Next

മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്; വിചിത്ര സര്‍ക്കുലറുമായി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »