ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മേപ്പാടി (വയനാട്): ” എന്റെ രണ്ടു മക്കള്‍, എവിടെപ്പോയാണ് ഞാന്‍ അവരെ തിരയുക?” അലമുറയിട്ടു കരഞ്ഞുകൊണ്ട് ആ അമ്മ ചോദിച്ചു. മക്കളെക്കുറിച്ചു വിവരമൊന്നു മില്ലാത്തതിനാല്‍ ആശുപത്രിയില്‍ അന്വേഷിച്ചെത്തിയതാണവര്‍. മേപ്പാടിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ തറയില്‍ നിരത്തിയിട്ടിരിക്കുകയാണ്, വെള്ള പുതച്ച ശരീരങ്ങള്‍. അവയിലൊന്നും മക്കളുടെ മുഖമില്ലെന്നറിഞ്ഞ് അവരുടെ മുഖത്ത് ചെറിയൊരു ആശ്വാസം.

നെഞ്ചു പിളര്‍ക്കുന്ന രംഗങ്ങളാണ് ഈ ചെറിയ ആശുപത്രിയില്‍ രാവിലെ മുതല്‍. ദുരന്തത്തില്‍പ്പെട്ട് ജീവനറ്റവരെയും ജീവന്‍ ബാക്കിയുള്ളവരെയും എത്തിച്ചത് ഇവിടേക്കാണ്. ഉറ്റവരെത്തിരഞ്ഞ് ബന്ധുക്കള്‍ ഓടിയെത്തിയതും ഇവിടേക്കു തന്നെ. നിരത്തിയിട്ടിരിക്കുന്ന ശരീരങ്ങള്‍ക്കിടയില്‍ തിരയുന്ന അവരില്‍ ചിലരുടെ കണ്ണില്‍ നേരിയതെങ്കിലും ആശ്വാസത്തിന്റെ തിളക്കം, ‘ ഇല്ല, പ്രിയപ്പെട്ടവര്‍ ഈ കൂട്ടത്തിലില്ല.’ മറ്റു ചിലരാവട്ടെ, വലിയ നിലവിളികളില്‍ ആ തിരച്ചില്‍ അവസാനിപ്പിക്കുന്നു. മുന്നില്‍ അനക്കമറ്റു കിടക്കുന്നത് അത്രമേല്‍ പ്രിയമുള്ള ഒരാളാണല്ലോ..
കാണാതായ സഹോദരനെത്തേടിയാണ് അബൂബക്കര്‍ വന്നത്. ശാരീരിക വെല്ലുവിളി നേരിടുന്ന അബൂബക്കറിന് നടക്കാന്‍ പ്രയാസമുണ്ട്, എന്നാലും സ്വന്തം ചോരയെയാ ണല്ലോ കണ്ടെത്തേണ്ടത്.”മഴ നിര്‍ത്താതെ പെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാനും ഭാര്യയും മകനും സഹോദരിയുടെ വീട്ടിലേക്കു മാറി. എന്റെ വീടിന്റെ തൊട്ടടുത്താണ് സഹോദരന്‍ താമസിക്കുന്നത്. അവര്‍ അവിടെതന്നെ തുടര്‍ന്നു. ഇപ്പോള്‍ അവരെ ആരെയും കുറിച്ച് വിവരമൊന്നുമില്ല”- അബൂബക്കര്‍ പറഞ്ഞു. അവരെ ആരെങ്കിലും രക്ഷിച്ചിട്ടുണ്ടാവും, എവിടെയെങ്കിലും അവര്‍ സുരക്ഷിതരായിട്ടുണ്ടാവും, നോക്കട്ടെ.. – തിരച്ചില്‍ തുടര്‍ന്നുകൊണ്ട് അബൂബക്കര്‍ പറഞ്ഞു.
ദുരന്തത്തിന് ഇരയായവര്‍, പരിക്കേറ്റവര്‍, ഉറ്റവരെ തേടിയെത്തിയ ബന്ധുക്കള്‍, നാട്ടുകാര്‍.. അങ്ങനെയങ്ങനെ വലിയ ജനക്കൂട്ടമാണ് മേപ്പാടി ആശുപത്രിക്കു മുന്നില്‍.
