Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനിവാര്യമായ വിശദീകരണം’, പേര് പരാമര്‍ശിക്കാതെയുള്ള ഡബ്ല്യൂസിസിയുടെ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള പോസ്‌റ്റുമായി മഞ്ജു വാര്യര്‍


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മഞ്ജു വാര്യര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം. മഞ്ജു വാര്യരുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഡബ്ല്യൂസിസിയുടെ പോസ്‌റ്റ്.

അതിജീവിതക്കൊപ്പം ഉറച്ചു നിന്ന ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥാപക അംഗത്തി നെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകളെ ശക്തമായി അപലപിക്കുന്നു വെന്നാണ് ഡബ്ല്യൂസിസി ഫേസ്‌ബുക്കില്‍ കുറിച്ചത്. ഡബ്ല്യൂസിസിയുടെ പോസ്‌റ്റിന് പിന്നാലെ വിമണ്‍ ഇന്‍ സിനിമ കളക്‌ടീവിന്‍റെ പോസ്‌റ്റ് പങ്കുവച്ച് മഞ്ജു വാര്യരും രംഗത്തെത്തി. അനിവാര്യമായ വിശദീകരണം എന്ന അടിക്കുറുപ്പോടു കൂടിയാണ് മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയുടെ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിട യിൽ ചർച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്.

എന്നാൽ മാധ്യമങ്ങളുടെ ഹൈലറ്റുകളിൽ, ഡബ്ല്യൂസിസി മുൻ സ്ഥാപക അംഗത്തിൻ്റേത് എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്‌ ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തെയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെ കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമു ണ്ടെന്ന് ഡബ്ല്യൂസിസി കരുതുന്നു. മറിച്ച്‌ പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്.

ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെ കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്‌ കൃത ഘടകങ്ങൾ, പ്രസ്‌തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനി ക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവെ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമ രംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കി ടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേ ണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത്.’ -ഇപ്രകാരമാണ് ഡബ്ല്യൂസിസി ഫേസ്‌ബുക്കില്‍ കുറിച്ചത്.


Read Previous

മൗനം വെടിഞ്ഞ് അമ്മ: ഞങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം, സിനിമ മേഖലയെ മൊത്തം ആക്ഷേപിക്കരുത്, പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല’

Read Next

സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നത്; ഉത്തരം പറയേണ്ടിവരും: സംവിധായകന്‍ ആഷിഖ് അബു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »