Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ല, സന്ദീപ് വാര്യർ പറഞ്ഞ സ്ഥലങ്ങളിൽ വോട്ട് കൂടി’


പാലക്കാട്: പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് തെരഞ്ഞെ ടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ബിജെപിക്ക് തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാടെന്നും ഫലം ആത്മപരിശോ ധനയ്ക്കുള്ള അവസരമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മുന്‍സിപ്പല്‍, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധയ്ക്കുള്ള വേദിയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങള്‍ മാറ്റും. തെറ്റുകള്‍ വന്നെങ്കില്‍ അത് തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു. കൗണ്‍സിലര്‍മാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കില്‍ അതും പരിശോധിക്കും. ജനകീയ അടിത്തറ വിപുലീകരിക്കാ നുള്ള നടപടി സ്വീകരിക്കും.

2026 ല്‍ പാലക്കാട് മണ്ഡലം ബിജെപി പിടിക്കും. ബിജെപിയുടെ സിറ്റിങ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. പാലക്കാട്ടെ ഫലത്തില്‍ ഒരു വാര്യരും ഒരു നായരും ബാധകമല്ല. ഇത് വാര്യര്‍ എഫക്ട് അല്ല. സന്ദീപ് വാര്യര്‍ പറഞ്ഞ സ്ഥലങ്ങളില്‍ വോട്ട് കുറയുകയല്ല, കൂടുകയാണുണ്ടായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഇ ശ്രീധരന് ലഭിച്ച വോട്ടുകള്‍ വ്യക്തിപരമാണ്. ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യ രുത്. ശ്രീധരന് അടുത്തുനില്‍ക്കാന്‍ പോലും താന്‍ യോഗ്യനല്ല. ഇതുവരെ കാണാത്ത വര്‍ഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി. ബിജെപി ജയിച്ചാല്‍ കലാപം ഉണ്ടാകുമെന്ന് പ്രചാരണം നടന്നു. വിഡി സതീശന്റെ നേതൃത്വത്തില്‍ ഗ്രീന്‍ ആര്‍മി എന്ന പേരില്‍ പ്രത്യേകം പ്രചാരണം നടത്തി. വിജയിച്ച രാഹുലിന് ആശംസകള്‍. മുന്‍ എംഎല്‍എ ബാക്കിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ എങ്കിലും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു


Read Previous

പ്രിയങ്ക വയനാടിന്റെ പ്രിയങ്കരി: കന്നിയങ്കം കലക്കി; കനത്ത ഭൂരിപക്ഷം

Read Next

ഭൂരിപക്ഷം നേർ പകുതിയായി, വോട്ടും കുറഞ്ഞു; ചേലക്കര ‘ചെങ്കോട്ട കാത്ത്’ പ്രദീപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »