Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേൾഡ് മലയാളി ഫെഡറേഷന് പുതിയ ആഗോള നേതൃത്വം, ഡോ.ജെ.രത്നകുമാർ ഗ്ലോബൽ ചെയർമാൻ; പൗലോസ് തേപ്പാല പ്രസിഡന്റ്‌, ഡോ. ആനി ലിബു, കോർഡിനേറ്റർ, നൗഷാദ് ആലുവ ജനറല്‍ സെക്രട്ടറി.


ബാങ്കോക്ക് : ആഗോള മലയാളി സംഘടന വേൾഡ് മലയാളി ഫെഡറേഷൻ തായ്‌ലൻ ഡിലെ ബാങ്കോക്കിൽ സംഘടിപ്പിച്ച നാലാമത് ഗ്ലോബൽ കൺവെൻഷനിൽ വരാനിരിക്കുന്ന രണ്ടു വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റിയെ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു. ഡോ.ജെ.രത്നകുമാർ( ഗ്ലോബൽ ചെയർമാൻ ), പൗലോസ് തേപ്പാല (ഗ്ലോബൽ പ്രസിഡന്റ്‌), ഡോ. ആനി ലിബു ( ഗ്ലോബൽ കോർഡിനേറ്റർ), നൗഷാദ് ആലുവ (ഗ്ലോബൽ സെക്രട്ടറി), ടോം ജേക്കബ്( ഗ്ലോബൽ ട്രഷറർ ), ജോൺസൻ തൊമ്മന, സിറോഷ് ജോർജ്, കോശി സാമൂവൽ, അമ്മുജം രവീന്ദ്രൻ ( വൈസ് പ്രസിഡന്റുമാർ ), സപ്ന അനു ബി ജോർജ്, റിജാസ് ഇബ്രാഹിം, മേരി റോസ്ലറ്റ് ഫിലിപ്പ് , ആനന്ദ് ഹരി (ജോയിന്റ് സെക്രട്ടറിമാർ ) വി. എം സിദ്ധിക്ക് ( ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഗ്ലോബൽ സമ്മേളനത്തോടെ നടന്ന ജനറൽ ബോഡിയിൽ ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായർ 2022/2023 വർഷ കാലയളവിലെ റിപ്പോർട്ടും ഗ്ലോബൽ ട്രഷറർ നിസാർ എടുത്തു മീത്തിൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഗ്ലോബൽ കൺവെൻഷനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ ഡോ.പ്രിൻസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷനായി. തായ്ലാൻഡ് ഇന്ത്യൻ കോൺസുലേറ്റ് കൗൺസിലർ ഡി.പി.സിങ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ, റോജി എം ജോൺ എംഎൽഎ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ഡോ.ഫാത്തിമ അസ്ല, ഡോ.സിദ്ധീഖ് അഹമ്മദ്, മുരളി തുമ്മാരുകുടി, മുരുകൻ കാട്ടാക്കട, ഫോക്കാനാ പ്രസിഡന്റ്‌ ഡോ ബാബു സ്റ്റീഫൻ, ശ്രീമതി സംഗീത സജിത്ത്, ടോമിൻ തച്ചങ്കരി, പോൾ തോമസ്, ഡോ ജെ. രത്നകുമാർ, സാജൻ വർഗീസ്, പൗലോസ് തേപ്പല, വർഗീസ് പെരുമ്പാവൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

സൂര്യ കൃഷ്ണമൂർത്തിയെ വിശ്വകലാശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. ഇസാഫ് ബാങ്ക് എംഡി പോൾ തോമസിനു സുസ്ഥിരത പുരസ്കാരവും ടോമിൻ തച്ചങ്കരിക്ക് ക്രിയേറ്റീവ് എക്സലൻസ് പുരസ്കാരവും, ശ്രീ, ഉമ്മർ (എംഡി, മലബാർ ടി എം ടി ) ക്ക് മാനവികതാ പുരസ്കാരവും, ബൂഷൻസ് ജൂനിയറിനു ഇന്നോവറ്റീവ് എമെർജിങ് ബിസിനസ് പുരസ്കാരവും സമ്മാനിച്ചു.

ഇറാം ഗ്രൂപ്പ്‌ ചെയർമാൻ ഡോ സിദ്ദിഖ് അഹമ്മദ് വരും വർഷങ്ങളിൽ 5 വീടുകൾ ഡബ്ള്യു എം എഫ് -ന്റെ സഹകരണത്തോടെ വീടില്ലാത്തവർക്കായി നിർമിച്ചു നൽകുമെന്ന് വേദിയിൽ പ്രഖ്യാപിച്ചു. ഇസാഫ് ചെയർമാൻ പോൾ തോമസ് സാമൂഹ്യ വികസനത്തിനും ക്ഷേമത്തിനുമുള്ള ഡബ്ള്യു എം എഫ് -ന്റെ പദ്ധതികളിൽ ഇസാഫിന്റെ സഹകരണം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുകയും അടുത്ത രണ്ടു വർഷത്തെ കർമ്മ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ചു തയാറാക്കിയ സുവനീർ ‘സമന്വയം’ ജനാബ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കട്ടാക്കടക്കു നൽകി പ്രകാശനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ അർഹതപ്പെട്ട കുടുംബത്തിനു സൗജന്യമായി നിർമ്മിച്ച് കൊടുക്കുന്ന വീടിന്റെ താക്കോൽ ദാന കർമം തദവസരത്തിൽ, ഗ്ലോബൽ ക്യാബിനറ്റ് കേരള സ്റ്റേറ്റ് കൌൺസിലിനു കൈമാറി.

വോയിസ്‌ ഓഫ് വുമൺ ഫോർ ദ പേരെന്റ്സ് ഓഫ് ചിൽഡ്രൻസ് വിത്ത്‌ ഡിസബി ലിറ്റീസ് എന്ന ആശയം മുൻനിർത്തി ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്ത വനിതാ വേദിയും നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ബിസിനസ്‌ മീറ്റും നാലാമത് ദ്വിവത്സര ആഗോള കൺവെൻഷന്റെ ഭാഗമായി നടന്നു.

മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് വിവിധ കൗൺസിലുകൾക്ക് പുരസ്‌കാരങ്ങൾ നൽകി. ആഫ്രിക്ക (മികച്ച റീജിയണൽ കൗൺസിൽ), സൗദി അറേബ്യ (മികച്ച ദേശീയ കൗൺസിൽ) കേരളം, ഫ്ലോറൻസ് (മികച്ച സ്റ്റേറ്റ് കൗൺസിൽ), മിഡിൽ ഈസ്റ്റ് കൗൺ സിൽ (മികച്ച മെമ്പർഷിപ് ക്യാമ്പയിൻ) എന്നീ കൗൺസിലുകൾക്ക് ആണ് പുരസ്‍കാരങ്ങൾ നൽകിയത്.

ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഫൗണ്ടർ ചെയർമൻ ഓസ്ട്രിയ), ഡോ. ജെ രത്‌നകുമാർ, ഗ്ലോബൽ ചെയർമാൻ, ഒമാൻ, ശ്രീ. ഹരീഷ് നായർ (ബെനിൻ), ശ്രീ നിസാർ ഏടത്തു മ്മീത്തൽ (ഹെയ്തി ), ശ്രീ. സുനിൽ. എസ്. എസ് (കുവൈറ്റ്‌), ശ്രീ. റെജിൻ ചാലപ്പുറം(ഇന്ത്യ) ശ്രീ.സ്റ്റാൻലീ ജോസ് (സൗദി അറേബ്യ) എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി ചുമതലയേറ്റു. ഗ്ലോബൽ കൺവെൻഷന്റെ ഡയമണ്ട് സ്പോൺസർ ആഫ്രിക്കൻ സൂപ്പർമാർക്കറ്റ് ശൃംഖല ചോപീസും ഗോൾഡ് സ്പോൺസർ ബഹ്‌റൈൻ ആസ്ഥാന മായ ചാന്ദ്നി ജൂവല്ലേഴ്‌സും ആയിരുന്നു. കൺവെൻഷൻ കൺവീനർ സജേഷ് ശശിധരൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സജിത്ത് ഗിരിജൻ കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് ഡബ്ള്യു എം എഫ് അംഗങ്ങളായ രാജ് കലേഷ്, മാത്യു കുട്ടി, ജയശ്രീ പിന്നണി ഗായകരായ അതുൽ നറുകര, അരുൺ ഗോപൻ, അഞ്ജു ജോസ്, എന്നിവർ പങ്കെടുത്ത വിവധ കലാ പരിപാടികളളോടെ രണ്ടു ദിവസം നീണ്ടു നിന്ന ഗ്ലോബൽ കൺവെൻഷൻ അവസാനിച്ചു


Read Previous

കേരള സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമരം: ഖാര്‍ഗെയ്ക്ക് ക്ഷണം; ഡിഎംകെ പങ്കെടുക്കും

Read Next

ലോക്‌സഭ തെരഞ്ഞെടുപ്പ്: രണ്ടിടത്ത് പുതുമുഖങ്ങള്‍, കെപിസിസി യോഗത്തില്‍ ധാരണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »