ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിയോജക മണ്ഡലം കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ഒഐസിസി റീജണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പൻ്റെ നേതൃത്വത്തിൽ ആയിരുന്നു കമ്മിറ്റി രൂപീകരണം നടന്നത്. ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ ഉൽഘാടനം ചെയ്തു,

തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി ശംസുദ്ദീൻ വീ പി ,പുതിയ പ്രസിഡന്റായി ഇസ്മായിൽ പുത്തൻപീടിയേക്കലിനെ (നന്നംബ്ര മണ്ഡലം), സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി റിയാസ്ഖാദർ ചെട്ടിപടി (പരപ്പനങ്ങാടി മണ്ഡലം), ട്രഷറർ ആയി റസാഖ് കുരിക്കൾ (തിരൂരങ്ങാടി മണ്ഡലം) എന്നിവരെയാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡൻ്റ്മാരയി അൻസാർ ചെമ്മാട് സെക്രട്ടറിമാരായി മുഹ്സിൻ വെന്നിയൂർ, നിഷാന്ത് കൂട്ട് മൂചി എന്നിവരെയും തെരഞ്ഞെടുത്തു സെൻട്രൽ കമ്മിറ്റി ജെനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ഭാരവാഹികളുടെ ലിസ്റ്റ് വായിച്ചു ജില്ലാ കമ്മിറ്റിയുടെ ജെനറൽ സെക്രട്ടറി ജംസാദ് തുവ്വൂർ, ജില്ലാ സെക്രടറി റഫീക്ക് കൊടിഞ്ഞി ആശംസകൾ നേർന്നു സംസാരിച്ചു
പുതിയ കമ്മിറ്റിക്ക് രൂപം നൽകിയതിൽ ഏറെ അഭിമാനമാണ് ഓരോ തിരൂരങ്ങാടി ക്കാരും പങ്കു വെച്ചത്.
