ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് വാഴക്കാട് സാംസ്‌കാരിക വേദിക്ക് 2024 _ 2026 കാലയളവിലെക്കുള്ള പുതിയ കമ്മിറ്റിയെ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ടേനെ തിരഞ്ഞെ ടുത്തു. പ്രസിഡണ്ട് ജുനൈസ് വാലില്ലാപുഴ, ജനറൽ സെക്രട്ടറി :ശരീഫ് പി ടി, ട്രഷറര്‍ ഷറഫ് ചിറ്റൻ എന്നിവരാണ് പ്രധാന ഭാരവാഹികള്‍ വൈസ് പ്രസിഡന്റ്മാര്‍ :വഹീദ് പണിക്കരപുരായ,സലിം വട്ടപ്പാറ, ജോയിൻ സെക്രട്ടറി :അൻസർ വാഴക്കാട് , ഷബീർ ബാവമ ചാരിറ്റി കൺവീനർ ഹർഷിദ് ചിറ്റൻ
മീഡിയ കൺവീനർ റഷീദ് കൽപ്പള്ളി, സ്പോർട്സ് കൺവീനർ : ജിനാസ് കോലോത്തുംകടവ് ,ആർട്സ് കൺവീനർ : അഷ്‌റഫ് മുണ്ടുമുഴി, നിര്‍വാഹക സമിതി അംഗങ്ങളായി അസീസ്,കബീർ കെഎം, മുനീർ മട്ടത്തൊടി, ആദം ചെറുവട്ടൂർ, സുഹൈബ് കോലോത്തും കടവ്, അബ്ദുറഹ്മാൻ ചെരുവായൂർ
മുനീർ പാലത്തിങ്ങൽ, ജാഫർ പണിക്കരപുരയ്, റിഷാദ് എളമരം , ഫിറോസ് കക്കാട്ട് എന്നിവരെ തെരഞ്ഞെടുത്തു
റിയാദിലെ വാഴക്കാടുകാരുടെ പ്രവാസി സംഘടനയായ വാഴക്കാട് സാംസ്‌കാരിക വേദി കഴിഞ്ഞ കാലങ്ങളിൽ ചെറുതും വലുതുമായ ജീവകാരുണ്യ,സാമൂഹിക ,സാംസ്‌കാരിക രംഗങ്ങളിൽ നാട്ടിലും പ്രവാസലോകത്തും നേതൃത്വം നൽകിയിട്ടുണ്ട് . റിയാദിലെ പ്രാദേശിക കൂട്ടായ്‌മ രംഗത്ത് പ്രവാസ കാലത്തോളം ചരിത്രമുള്ള വാഴക്കാട് സാംസ്‌കാരിക വേദി ഈ കഴിഞ്ഞ കാലയളവിലെ കമ്മറ്റി യുടെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും മുൻ പ്രസിഡന്റ് മുനീർ മാട്ടതോടിയുടെ അദ്യക്ഷതയിൽ ജനറൽ സെക്രടറി കബീർ അവതരിപ്പിച്ചു യോഗത്തിന് ഷറഫ് ചിറ്റൻ നന്ദിയും പറഞ്ഞു.
