Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് പുതിയ നേതൃത്വം നിലവിൽ വന്നു.


റിയാദ് : ‘വിശ്വാസ വിശുദ്ധിക്ക് ആദർശ ചുവട് ‘ എന്ന ശീർഷകത്തിൽ കെ എൻ എം മർക്കസുദ്ദഅവക്ക് കീഴിൽ പ്രവർത്തിക്കുന്ന  സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ച മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തീകരിച്ചു. തുടർന്ന് റിയാദ് ഘടകത്തിൻറെ രണ്ടുവർഷത്തേക്കുള്ള ഭരണ സമിതി നിലവിൽ വന്നു.

മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തീകരിച്ചതിന് ശേഷം അസീസിയ, ബത്ഹ, ന്യൂ സനയ്യ, മലാസ്- റൗദ യൂണിറ്റ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയും തുടർന്ന് ഇസ്ലാഹി സെന്റർ ഹാളിൽ ചേർന്ന  ജനറൽബോഡി യോഗത്തിലാണ് ജനാധിപത്യ രീതിയിൽ റിയാദ് സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

 അബ്ദുൾ ഹമീദ് മടവൂർ(അഡ്വൈസറി ബോർഡ് ചെയർമാൻ), ഷാജഹാൻ ചളവറ(പ്രസിഡന്റ്) , ഇഖ്ബാൽ കൊടക്കാട് (ജനറൽ സെക്രട്ടറി), അഫ്സൽ ഉണ്ണിയാൽ ട്രഷറർ), ഫസൽ റഹീം, അബ്ദുൽ ജബ്ബാർ പാലത്തിങ്ങൽ, സിറാജ് തയ്യിൽ, അബ്ദുൽ സലാം തൊടികപ്പുലം (വൈസ്പ്രസിഡന്റുമാർ ), സാജിദ് ഒതായി, നൗഫൽ പാണക്കാട്, ഫഹദ് ഷിയാസ്, സഹദ് റഹ്മാൻ വണ്ടൂർ ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെയാണ് തെരെഞ്ഞെടുത്തത്. മുപ്പത്തിയേഴംഗ എക്സിക്യൂട്ടീവാണ് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റര് റിയാദ് ഘടകത്തിനുള്ളത്   

 ജനറൽ ബോഡി യോഗത്തിന് സിറാജ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു.ഇഖ്ബാൽ കൊടക്കാട്, അഫ്സൽ,  ഫഹദ് ഷിയാസ്, ഷമീൽ കക്കാട്, യൂനുസ് നിലമ്പൂർ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജബ്ബാർ പാലത്തിങ്ങൽ സ്വാഗതവും ഫഹദ് ഷിയാസ് നന്ദിയും പറഞ്ഞു. സെന്റർ ദാഇ സഹ്ൽ ഹാദി പ്രഭാഷണം നടത്തി.സിറാജ് തയ്യിൽ, അബ്ദുൽ സലാം തൊടികപ്പുലം എന്നിവർ നിയന്ത്രിച്ചു.

കെ.ജി തലം മുതൽ എഴാം ക്ലാസ് വരെ മലയാളം സി ഐ ഇ എർ സിലബസിൽ പ്രവർത്തിക്കുന്ന മദ്രസ, കൗമരക്കാർക്കുള്ള സ്ഥിരം മദ്രസ, ഖുർആൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ,   ഖുർആൻ , ഹദീസ് ക്ലാസുകൾ,  വെള്ളിയാഴ്ച്ചകളിലെ ഫാമിലി ക്ലാസു കൾ , ജീവകാരുണ്യ പ്രവർത്തനങ്ങൾ , ഉംറ കാരവൻ തുടങ്ങി വിവിധ മേഖലകളിൽ ഇസ്ലാഹി സെൻ്റർ ശ്രദ്ധ ചെലുത്തി സമൂഹ പൊതുനന്മക്കായ് റിയാദിൽ പ്രവർത്തിച്ച് വരുന്നു.

കൂടാതെ യുവാക്കളുടെ കൂട്ടായ്മയായ ഫോക്കസ്,  വനിതകൾക്കിടയിൽ എം ജി എം, കൗമാര പ്രായക്കാരുടെ ടാലൻ്റ് ടീൻസ് എന്നീ ഘടകങ്ങളും സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്ററിനു കീഴിൽ വ്യവസ്ഥപിതമായി പ്രവർത്തിക്കുന്നുണ്ട്.


Read Previous

മുഖ്യമന്ത്രിക്ക് സംഘപരിവാറുമായി ചില ഇടനിലക്കാരുണ്ട്. അതില്‍ ഒരു ഇടനിലക്കാരനാണ് പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നില്‍, സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റും; 16 സീറ്റുകളിലും തീരുമാനമായി, കോണ്‍ഗ്രസ് പട്ടിക ഇന്നുതന്നെയെന്ന് വിഡി സതീശന്‍

Read Next

ലോക്‌സഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ; തൃശൂരെടുക്കാന്‍ മുരളീധരന്‍, വയനാട് രാഹുല്‍ ഗാന്ധി,വടകരയില്‍ ഷാഫി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »