Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍’ മലയാള സിനിമയില്‍ പുതിയ സംഘടന; ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വത്തില്‍


കൊച്ചി: സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, അഞ്ജലി മേനോന്‍, ആഷിക്കിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വ ത്തില്‍ മലയാള സിനിമയില്‍ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. മലയാള സിനിമയില്‍ പുതിയ സംസ്‌കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി അസോസിയേഷന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി.

തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ അടി സ്ഥാനമാക്കി പ്രവര്‍ത്തിക്കുമെന്നും കത്തിലുണ്ട്.

മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും സംവിധായ കന്‍ ആഷിക് അബു നേരത്തെ രാജി വെച്ചിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു ആഷിക് അബു രാജിവച്ചത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴി വിവരങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി രംഗത്തെത്തി. സ്വകാര്യ തയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത് തടയണമെന്നാണ് ആവശ്യം.

റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങള്‍ സംശയാസ്പദമെന്നും ഡബ്ല്യൂസിസി ആശങ്ക പ്രകടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളും വിവരങ്ങളും വെളി പ്പെടുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തക്കെതിരെയാണ് ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.


Read Previous

പ്രൊഫ. പി കെ മാത്യു തരകന്‍ അന്തരിച്ചു

Read Next

വയനാട് ഉരുൾപൊട്ടൽ; മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം, മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »