Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചത് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നല്‍കിയ അനുമതിയില്‍; ദിയാധനം സ്വീകരിച്ച് നിമിഷ പ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്ന് സൂചന,തീരുമാനം സനാ കോടതിയെ അറിയിക്കും


സനാ: നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ല പ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ യെമനിലെ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.

ദയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കൊല്ലപ്പെട്ട തലാല്‍ അബ്ദുള്‍ മഹ്ദിയുടെ കുടുംബം. എന്നാല്‍ സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ നിലപാടി മയപ്പെടുത്തിയിട്ടുണ്ട്.

ദയാധനം സ്വീകരിച്ച് നിമിഷ പ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് വധശിക്ഷ നീട്ടിവെച്ച കാര്യം അറിയിച്ചത്.

തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്. യെമനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ല.

യെമെനില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് 2016 മുതല്‍ ഇന്ത്യയില്‍ നിന്ന് അവിടേക്ക് യാത്രാ വിലക്കുമുണ്ട്. ഈ സാഹചര്യത്തില്‍ നിമിഷ പ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. നിലവില്‍ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ പ്രിയ ഉള്ളത്.


Read Previous

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും ദുരൂഹ മരണം; നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം, അമ്മ ഷാർജയിലെത്തി, നിധീഷിനെതിരെ ഷാർജ പൊലീസിൽ പരാതി നൽകും

Read Next

മൂന്ന് വർഷം മുൻപ് കാക്ക കൊണ്ടുപോയ വള തിരികെ കിട്ടി, മലപ്പുറത്ത് നടന്നത് അപൂർവ സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »