ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടോക്കിയോ: ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ഗ്രൂപ്പ് എയിൽ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 മീറ്റർ എന്ന യോഗ്യതാ മാര്‍ക്ക് താരം മറികടന്നു. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്.

നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്. 85.64 മീറ്റർ എറിഞ്ഞ ജർമനിയുടെ ജോഹന്നാസ് വെറ്ററും 84.50 മീറ്റർ എറിഞ്ഞ ഫിൻലൻഡിന്റെ ലസ്സി എറ്റെലാറ്റലോയും ഫൈനൽസിന് യോഗ്യത നേടി.
