Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മദ്യം കൊടുത്തില്ല; സൂപ്പർവൈസറെ കുങ്ഫു അഭ്യാസിയായ സെക്യൂരിറ്റി ജീവനക്കാരൻ ഇടിച്ചു കൊന്നു


കൊച്ചി: എളമക്കരയില്‍ സെക്യൂരിറ്റി ഏജന്‍സി സൂപ്പര്‍വൈസറുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബെംഗളൂരു ബൊമ്മനഹള്ളി ഹാലുഗുണ്‍ സ്വദേശി കെ.ജി. മനോജ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കുടപ്പനക്കുന്ന് കൈരളിനഗര്‍ പ്ലാമൂട്ടില്‍ വിജിത് സേവ്യര്‍ വര്‍ഗീസിനെ (42) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. മദ്യം ആവശ്യപ്പെട്ടത് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മനോജ് സൂപ്പര്‍വൈസറായും വിജിത്ത് സെക്യൂരിറ്റിയായും ഒരേ ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. സഹപ്രവര്‍ത്തകന്‍ ഷാജിക്കൊപ്പമാണ് ഇവര്‍ എളമക്കര മേനോന്‍പറമ്പ് റോഡിലെ വാടകവീട്ടില്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മൂവരും വീട്ടിലിരുന്ന് മദ്യപിച്ചു. മനോജും വിജിത്തും തൊഴില്‍പരമായ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചു. ഷാജി പുറത്തുപോയ ശേഷം രാത്രി വൈകി വിജിത് മദ്യം ആവശ്യപ്പെട്ട് മനോജിനെ സമീപിച്ചു. മദ്യം നല്‍കാതെ മനോജ് വിജിത്തിനെ പിടിച്ചുതള്ളി. ഈ ദേഷ്യത്തില്‍ കുങ്ഫുവില്‍ അഭ്യാസിയായ വിജിത് മനോജിന്റെ മുഖത്തും നെഞ്ചിലും വയറ്റിലും ഇടിച്ചു. മനോജ് ബോധമറ്റുവീണു. ഇതു കാര്യമാക്കാതെ വിജിത് കിടന്നുറങ്ങി. ബുധനാഴ്ച രാവിലെ മനോജിന് അനക്കമില്ലെന്നു കണ്ടതോടെ പോലീസില്‍ വിവരമറിയിച്ചു. മനോജിന്റെ മുഖത്ത് മര്‍ദനമേറ്റതുപോലെയുള്ള പാട് കണ്ട പോലീസിന് സംശയമായി. പോസ്റ്റ്മോര്‍ട്ടത്തില്‍, മനോജിന്റെ വാരിയെല്ല് ഒടിഞ്ഞെന്നു വ്യക്തമായി.

ഇതിനിടെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നു വരുമെന്ന് വിജിത് ചോദിച്ചതും സംശയത്തിനിടയാക്കി. മനോജും വിജിത്തും തമ്മില്‍ വഴക്കുണ്ടായ കാര്യം ഷാജി ചോദ്യം ചെയ്യലില്‍ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ താനാണ് കൊന്നതെന്ന് വിജിത് സമ്മതിച്ചു. എളമക്കര സി.ഐ. സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.


Read Previous

മുസ്ലിം വിവാഹനിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം; ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടി

Read Next

ചന്ദ്രനിലിറങ്ങിയ ഒഡീസിയസ് പേടകം ചരിഞ്ഞ് വീണു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »