Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനുവാദമില്ലാതെ പ്രവേശിക്കാനാവില്ല: പിവി അൻവറിനെ എസ്‌പിയുടെ വസതിയിൽ കയറുന്നത് തടഞ്ഞ് പൊലീസ്


മലപ്പുറം: എസ്‌പിയുടെ ഔദ്യോ​ഗിക വസതിയിൽ എത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെ ത‌ടഞ്ഞ് പൊലീസ്. എസ്പിയുടെ വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനാണ് എംഎൽഎ എത്തിയത്. എന്നാൽ പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ വസതിയിലേക്ക് കടത്തിവിട്ടില്ല.

എസ്പി കുടുംബമായി താമസിക്കുന്ന വീടാണ് ഇതെന്നും എംഎൽഎയെ കയറ്റി വിടാനുള്ള അനുമതി തന്നിട്ടില്ലെന്നുമാണ് ഉദ്യോ​ഗസ്ഥൻ പറഞ്ഞത്. എസ്പിയെ അദ്ദേ​ഹത്തിന്റെ ഓഫിസിൽ പോയി കാണണമെന്നും പറഞ്ഞു. ആരോടും അനുമതി ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും വെട്ടിയ മരത്തിന്റെ കുറ്റി കാണാനാണ് താൻ വന്നത് എന്നും എംഎൽഎ മറുപടി പറഞ്ഞു. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി.

പൊതുവേദിയിൽ പി വി അൻവർ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതു മധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ എംഎൽഎ രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു.


Read Previous

കഥ കേൾക്കാൻ വിളിച്ചുവരുത്തി ലൈം​ഗികാതിക്രമം: സംവിധായകൻ വി കെ പ്രകാശിനെതിരെ കേസ്

Read Next

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഡി കെ ശിവകുമാറിന് ആശ്വാസം, സിബിഐ ഹര്‍ജി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »