Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എയർ ഇന്ത്യ വിമാനത്തില്‍ കയറാൻ ആളില്ല; ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് കമ്പനി


ന്യൂഡൽഹി: ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടത്തെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. അന്താരാഷ്ട്ര ബുക്കിങ്ങുകളില്‍ ഏകദേശം 18–22 ശതമാനത്തിൻ്റെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിൻ്റെയും കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനുപിന്നാലെ യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ചിട്ടുണ്ട്.

യൂറോപ്പിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളിൽ 10–15 ശതമാനം കുറവ് ഉണ്ടായത്. ടിക്കറ്റ് ബുക്കിങ്ങില്‍ കുത്തനെ കുറവുണ്ടായതായി എയര്‍ ഇന്ത്യ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. “അഹമ്മദാബാദ് വിമാനാപകടത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മേഖലകളിലെ ബുക്കിങ്ങുകളില്‍ കുറവു ണ്ടായി. അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഏകദേശം 18–22 ശതമാനത്തിന്‍റെയും ആഭ്യന്തര ബുക്കിങ്ങു കളിൽ 10–12 ശതമാനത്തിന്‍റെയും കുറവുണ്ടായതായി ഞങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് താത്‌ക്കാലികം മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യയ്‌ക്ക് ഒപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്” കമ്പനി അധികൃതര്‍ പറഞ്ഞു.

പ്രമോഷണൽ തന്ത്രങ്ങളുടെ ഭാഗമായാണ് ടിക്കറ്റ് നിരക്കില്‍ നിലവില്‍ ഇളവ് വരുത്തിയത്. ഇൻഡിഗോ, അകാസ പോലുള്ള വിമാന കമ്പനികള്‍ എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഈടാക്കു ന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാൻ എയര്‍ ഇന്ത്യ നിര്‍ബന്ധിതരാകുക യായിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ മാത്രം അന്താരാഷ്ട്ര സര്‍വീസില്‍ നിരവധി പേര്‍ ടിക്കറ്റ് റദ്ദാക്കിയ തായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്‌ട്ര യാത്രകളുടെ ടിക്കറ്റ് നിരക്ക് റദ്ദാക്കുന്നതില്‍ 15–18 ശതമാനവും ആഭ്യന്തരമായി 8–10 ശതമാനവും വർധനവുണ്ടായതായതായും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

നിലവില്‍, എയര്‍ ഇന്ത്യ സുരക്ഷാ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഡിജിസിഎയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചില മേഖല കളിലെ മറ്റ് എയർലൈനുകളെ അപേക്ഷിച്ച് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ നിരക്കുകൾ ഏകദേശം 10 ശതമാനം കുറവാണ്.


Read Previous

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണ കാരണം പുറത്തു വിടാതെ അധികൃതര്‍

Read Next

ഇറാന് ധൈര്യം പകരുന്നത് ആരൊക്കെ..! അറിയാം യുദ്ധമുഖത്തെ അടിയൊഴുക്കുകള്‍; ‘കടന്നാക്രമിക്കുന്ന ഇസ്രയേലും അടിപതറാത്ത ഇറാനും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »