Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചായ കിട്ടിയില്ല’: ശസ്ത്രക്രിയ പാതിവഴിയിൽ ഉപേക്ഷിച്ച് ഡോക്ടർ


ചായ കിട്ടാത്തതിനെ തുടർന്ന് വന്ധ്യംകരണ (വാസക്‌ടോമി) ശസ്ത്രക്രിയ പാതി വഴിയിൽ ഉപേക്ഷിച്ച് ഡോക്ടർ കടന്നതായി പരാതി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

നാ​ഗ്പൂരിലെ മൗദ ഏരിയയിലെ സർക്കാർ ആശുപത്രിയിലാണ് ഡോക്ടർ ശസ്ത്രക്രിയ ഉപേക്ഷിച്ച് കടന്നത്. എട്ട് സ്ത്രീകളാണ് വാസക്‌ടോമിക്ക് വിധേയരായത്. നാല് സ്ത്രീകളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ ഭലവി ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്ന് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു. സംഭവം നടക്കുമ്പോൾ, ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നൽകിയതിനാൽ മറ്റ് നാല് സ്ത്രീകൾ നിദ്രയിലായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

വിവരമറിഞ്ഞയുടൻ, സ്ത്രീകളുടെ കുടുംബാംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുകയും അശ്രദ്ധയെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ആശുപത്രി അധികൃതർ മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ശസ്ത്രക്രിയ പുനഃരാ രംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചതായി നാഗ്പൂർ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശർമ്മ പറഞ്ഞു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്നും സൗമ്യ ശർമ്മ അറിയിച്ചു.


Read Previous

കേരളീയം പൂര്‍ണ വിജയം, ജനം നെഞ്ചിലേറ്റി; വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി; ക്ഷേമപെൻഷൻ പോലും കിട്ടാതെ ജനം വലയുമ്പോള്‍ സര്‍ക്കാര്‍ ധൂർത്ത്: പ്രതിപക്ഷം

Read Next

മൈത്രി കേരളീയം 2023 ” ആലപ്പുഴ എം പി എ എം ആരിഫ് റിയാദിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »