Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല’; മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റത്തില്‍ വി ഡി സതീശന്‍


തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ചകള്‍ മാധ്യമ സൃഷ്ടി ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശന്റെ് പ്രതികരണം.

യുഡിഎഫിന്റെ അടിത്തറ വിപുലമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ വിപുലമാകും. വ്യക്തി കളും, രാഷ്ട്രീയ പാര്‍ട്ടികളും, സോഷ്യല്‍ ഗ്രൂപ്പുകളും യുഡിഎഫുമായി സഹകരിക്കും. വിസ്മയം എന്താ ണെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുകയാണ്. എന്നിട്ട് അത് നടന്നില്ലെന്ന് പറയുന്നു. കേരള കോണ്‍ഗ്രസ് എം വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഐഷ പോറ്റി കോണ്‍ഗ്രസില്‍ വന്നത് നേരത്തെ പറഞ്ഞിരുന്നു എങ്കില്‍ അത് വിസ്മയം ആകുമായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മാധ്യങ്ങള്‍ കാത്തിരിക്കണം. ചില മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ ഓരോന്ന് ഉണ്ടാക്കുകയാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ആരെ ങ്കിലും വരുന്നുണ്ടെങ്കില്‍ അപ്പോള്‍ അറിയിക്കാം എന്നും വിഡി സതീശന്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ ശ്രദ്ധമാറ്റാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നും വി ഡി സതീശന്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു വൃത്തികേടും ശബരിമലയില്‍ നടന്നിട്ടില്ല. ഏത് വിഷയം വേണമെങ്കിലും അന്വേഷിക്കാം. ഏത് കാലത്തെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണക്കൊള്ളയില്‍ പ്രതികളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കേസില്‍ ജയിലില്‍ കിടക്കുന്നവര്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നു. ഇതിന് സര്‍ക്കാര്‍ മറുപടി പറയണം. എസ്‌ഐടിയുടെ നടപടികളില്‍ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍ എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ ശ്രദ്ധമാറ്റാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നും വി ഡി സതീശന്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു വൃത്തികേടും ശബരിമലയില്‍ നടന്നി ട്ടില്ല. ഏത് വിഷയം വേണമെങ്കിലും അന്വേഷിക്കാം. ഏത് കാലത്തെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണക്കൊ ള്ളയില്‍ പ്രതികളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കേസില്‍ ജയിലില്‍ കിടക്കുന്നവര്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നു. ഇതിന് സര്‍ക്കാര്‍ മറുപടി പറയണം. എസ്‌ഐടിയുടെ നടപടികളില്‍ സംശയം ഉന്നയി ക്കുന്നില്ല. എന്നാല്‍ എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു.


Read Previous

പടിപൂജയ്ക്ക് 1.37 ലക്ഷം രൂപ, മറിച്ചു വില്‍ക്കുന്നത് പത്തിരട്ടി തുകയ്ക്ക്, ബുക്കിങ്ങില്‍ വന്‍ തട്ടിപ്പ്; ശബരിമലയിലെ വഴിപാടുകളില്‍ വ്യാപക ക്രമക്കേട്

Read Next

മരുമോനിസത്തിനെതിരായ പോരാട്ടം’; ബേപ്പൂര്‍ മണ്ഡലത്തില്‍ സജീവമായി പിവി അന്‍വര്‍; സമൂദായ നേതാക്കളുമായി കൂടിക്കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »