Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാര്‍ഷികാഘോഷം സംഘടിപ്പിച്ച് നോര്‍ക്ക; എന്‍ഐഎഫ്എല്‍ സാറ്റലൈറ്റ് സെന്ററുകള്‍ പരിഗണനയിലെന്ന് പി ശ്രീരാമകൃഷ്ണന്‍


തിരുവനന്തപുരം: രണ്ടാംവര്‍ഷത്തിലേയ്ക്ക് കടക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് നടന്നു. സാധാരണക്കാര്‍ക്കും വിദേശതൊഴില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായിച്ച നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് കൂടുതല്‍ സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറ‍ഞ്ഞു. വാര്‍ഷികം വീഡിയോസന്ദേശം വഴി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന് തിരുവനന്തപുരത്തും കോഴിക്കോടുമാണ് സെന്ററുകള്‍ ഉള്ളത്. തിരുവനന്തപുരത്തു നടന്ന വാർഷികാ ഘോഷ ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷനായി. OET ചീഫ് കൊമേഴ്സ്യൽ ഓഫീസര്‍ ആദം ഫിലിപ്സ് മുഖ്യാതിഥി യായിരുന്നു. OET (CBLA) ഏഷ്യാ പെസഫിക് റീജിയണല്‍ ഡയറക്ടര്‍ ടോം കീനൻ മുഖ്യപ്രഭാഷണം നടത്തി.

നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സിഎംഡി അസ്സോയിയേറ്റ് പ്രൊഫസര്‍ അനില്‍ പി ജി, OET (CBLA) പ്രതിനിധികളായ പാർവ്വതി സുഗതൻ, പ്രകൃതി ദാസ്, എൻഐഎഫ്എൽ പ്രതിനിധികളായ ജുബി സുമി മാത്യു, സ്മിത ചന്ദ്രന്‍, അധ്യാപകര്‍, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

O.E.T, I.E.L.T.S (ഓണ്‍ലൈന്‍, ഓഫ് ലൈന്‍), ജര്‍മ്മന്‍ ഭാഷയില്‍ (C.E.F.R) എ 1, എ2, ബി1, ബി2 ലെവല്‍ വരെയുളള കോഴ്‌സുകളാണ് എൻഐഎഫ്എല്ലില്‍ നിന്നും ലഭ്യമാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


Read Previous

ഇനി ഒന്നും പറയാനില്ല, എല്ലാം അടഞ്ഞ അധ്യായം, കൂടുതല്‍ പേര്‍ തുറന്നു പറഞ്ഞാല്‍ എന്‍റെ ലക്ഷ്യം പൂര്‍ത്തിയായി’; ശ്രീലേഖ മിത്ര പറയുന്നു

Read Next

അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന, ആ കുട്ടി പറഞ്ഞത് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; അറിവില്ലായ്മയായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »