Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാദത്തിന് താത്പര്യമില്ല’; ചന്ദ്രിക ക്യാംപെയ്ന്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ജി സുധാകരന്‍


ആലപ്പുഴ:മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രിക ക്യാംപെയ്‌നിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വിവാദ ത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളെ ജി സുധാകരന്‍ അറിയിച്ചു. ഇന്ന് രാവിലെ പത്രത്തിന്റെ ക്യാംപെയ്ന്‍ ഉദ്ഘാടനം ജി സുധാകരന്റെ വീട്ടില്‍ വച്ച് നടത്താനായിരുന്നു തീരുമാനം.

ഉദ്ഘാടനം മാറ്റാന്‍ ജി സുധാകരന്‍ ആവശ്യപ്പെട്ടതായി മുസ്ലീം ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്റ് അറിയിച്ചു. ജി സുധാകരന്റെ സൗകര്യം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേവലം സിപിഎം നേതാവ് എന്ന നിലയ്ക്കല്ല. അദ്ദേഹം എംഎല്‍എയും മന്ത്രിയുമായിരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട വനായിരുന്നു. കഴിഞ്ഞ വര്‍ഷവും ജി സുധാകരനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍നിന്നു മുന്‍ മന്ത്രി ജി.സുധാകരനെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിലേ ക്കും പൊതുസമ്മേളനത്തിലക്കും ജി.സുധാകരന് ക്ഷണിച്ചിരുന്നില്ല. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ മറുപടി.


Read Previous

ഒ ഐ സി സി റിയാദ്, ‘സുരക്ഷ’ പദ്ധതി രണ്ടാംഘട്ടം മലപ്പുറം ജില്ലാതല ഉദ്ഘാടനം.

Read Next

നമ്മുടെ സഖാക്കൾ തിരിച്ചറിയുന്നില്ല, അമേരിക്കയിൽ പരിശീലനം നേടിയവർ പാർട്ടിയെ തകർക്കാൻ എത്തുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »