Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്മജ പോയതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; രമേശ് ചെന്നിത്തല


ന്യൂഡല്‍ഹി: പത്മജ കോണ്‍ഗ്രസ് വിട്ട് ബി ജെ പി യില്‍ പോയതുകൊണ്ട് പാർട്ടിയ്ക്ക് ഒന്നും സംഭവിയ്ക്കാൻ പോകുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനിൽ കെ. ആന്റണിയും പത്മജയും പോയതുകൊണ്ട് കോൺ​ഗ്രസിന് ചെറിയ പോറലുപോലും ഏൽക്കില്ല. ഇത് തങ്ങൾ ​ഗൗരവമായി എടുക്കുന്നില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ സംസ്ഥാന സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനും എതിരായ ജനവികാരം വളരെ ശക്തമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനേക്കാൾ കോൺ​ഗ്രസിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇത്തവണയും ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നുതന്നെ പുറത്തിറങ്ങും. കേരളത്തില്‍ എല്ലാ കാര്യങ്ങളിലും യോജിപ്പോടെ മുന്നോട്ടുപോകുകയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. ഒരു രീതിയിലുള്ള പ്രതിസന്ധിയും ഇക്കാര്യത്തിലില്ല. ‘ഇടതുപക്ഷം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെല്ലാം ചെറുപ്പക്കാരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ചെറുപ്പം എന്നുപറഞ്ഞാല്‍ 70 കഴിഞ്ഞതാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്’, ചെന്നിത്തല പറഞ്ഞു.


Read Previous

മുരളീധരന്‍ സീറ്റ് മാറിയത് പരാജയ ഭീതി കൊണ്ട്; തൃശൂരില്‍ മത്സരം ലൂസായെന്ന് എംവി ഗോവിന്ദന്‍

Read Next

മുഖ്യമന്ത്രിക്ക് സംഘപരിവാറുമായി ചില ഇടനിലക്കാരുണ്ട്. അതില്‍ ഒരു ഇടനിലക്കാരനാണ് പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നില്‍, സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റും; 16 സീറ്റുകളിലും തീരുമാനമായി, കോണ്‍ഗ്രസ് പട്ടിക ഇന്നുതന്നെയെന്ന് വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »