Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചന്ദ്രനിലിറങ്ങിയ ഒഡീസിയസ് പേടകം ചരിഞ്ഞ് വീണു


വാഷിങ്ടണ്‍: അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനിലെത്തിയ അമേരിക്കന്‍ ബഹിരാകാശ പേടകമായ ഒഡീസിയസ് ലാന്റിങിനിടെ മറിഞ്ഞുവീണതായി കണ്ടെത്തല്‍. പേടകം ചന്ദ്രേപരിതലത്തില്‍ ഒരുവശം ചരിഞ്ഞാണ് കിടക്കുന്നതെന്ന് പേടകം നിര്‍മിച്ച ഇന്റൂയിറ്റീവ് മെഷീന്‍സ് എന്ന സ്ഥാപനം വ്യക്തമാക്കി. എങ്കിലും പേടകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഭൂമിയില്‍ നിന്ന് ശേഖരിക്കാന്‍ സാധിക്കുന്നുണ്ട്.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 നാണ് ഒഡീസിയസ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള പ്രദേശത്തിറങ്ങിയത്. ലാന്റിങിന്റെ അവസാന നിമിഷങ്ങളില്‍ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയും ബാക്ക് അപ്പ് ഗൈഡന്‍സ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. പിന്നീട് ലാന്റിങിന് ശേഷം നിരവധി മിനിറ്റുകള്‍ കഴിഞ്ഞാണ് പേടകവുമായി ബന്ധം പുനസ്ഥാപിക്കാനായത്.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 നാണ് ഒഡീസിയസ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള പ്രദേശത്തിറങ്ങിയത്. ലാന്റിങിന്റെ അവസാന നിമിഷങ്ങളില്‍ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയും ബാക്ക് അപ്പ് ഗൈഡന്‍സ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. പിന്നീട് ലാന്റിങിന് ശേഷം നിരവധി മിനിറ്റുകള്‍ കഴിഞ്ഞാണ് പേടകവുമായി ബന്ധം പുനസ്ഥാപിക്കാനായത്.

നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ഉപയോഗിച്ച് ഒഡീസിയസിന്റെ ചിത്രം പകര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അത് സാധ്യമായേക്കും. ഇതുവഴി പേടകം ഇറങ്ങിയ കൃത്യമായ സ്ഥലം എവിടെയാണെന്ന് കണ്ടെത്താന്‍ സാധിക്കും.

സോളാര്‍ പാനലുകളെല്ലാം മുകളിലേക്ക് തിരിഞ്ഞാണുള്ളത്. പേടകത്തിലെ ആന്റിനകള്‍ താഴേക്ക് തിരിഞ്ഞു കിടക്കുന്നതിനാല്‍ ശാസ്ത്ര ഉപകരണങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഭൂമിയിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്ന് ആള്‍ടിമസ് പറഞ്ഞു.

ലാന്‍ഡിങിനിടെ ഉണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റി നിര്‍മിച്ച ഈഗിള്‍ ക്യാം വിന്യസിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.


Read Previous

മദ്യം കൊടുത്തില്ല; സൂപ്പർവൈസറെ കുങ്ഫു അഭ്യാസിയായ സെക്യൂരിറ്റി ജീവനക്കാരൻ ഇടിച്ചു കൊന്നു

Read Next

പ്രണയം തലയ്ക്കുപിടിച്ച യുവതി, ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയി; വഴങ്ങാത്തതിന് മര്‍ദനവും; യുവതി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »