ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ഒ.ഐ.സി.സി റിയാദ് – കണ്ണൂർ സംഘടിപ്പിക്കുന്ന മാർക്ക് & സേവ് രുചിമേള പരിപാടിയുടെ പ്രോമോ ഇവന്റ് പ്രൗഢഗംഭീരമായ ചടങ്ങിൽ മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. വെള്ളിയാഴ്ച 26 സെപ്റ്റംബർ 2025 ന് (ബദിയ -മക്ക റോഡ്)- എക്സിറ്റ് 26 ലെ ഫ്ലെമിംഗോ മാളിൽ വെച്ച് നടക്കുന്ന രുചിമേള പരിപാടി വിജയകരമായി നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചരണ പരിപാടിയിൽ ടീമിനെ പരിചയപ്പെടൽ, പ്രോഗ്രാം വിവരണം, പരിപാടിയുടെ നെറ്റ്‌വർക്കിംഗ് എന്നിവ വിശദീകരിച്ചു
ഇവന്റ് ഹെഡ് അബ്ദുൾ ഖാദർ മോച്ചേരി രുചിമേള പരിപാടിയെ കുറിച്ച് വിശദമായി സംസാരിച്ചു. പത്തോളം ഫുഡ് സ്റ്റാളുകളിൽ വിവിധങ്ങളായ ഭക്ഷണവിഭവങ്ങൾ അണിനിരക്കുമെന്നും വൈവിധ്യ മാർന്ന രുചിക്കൂട്ടുകൾ രുചിക്കുവാനുള്ള ഒരു അപൂർവ അവസരമാണ് പരിപാടിയുടെ പ്രധാന ദൗത്യ മെന്നും അദ്ദേഹം അറിയിച്ചു. തലശ്ശേരി തട്ടുകട സ്റ്റാൾ, അതൃപ്പത്തിന്റെ അപ്പത്തരങ്ങൾ തുടങ്ങി രണ്ട് ചായക്കട സ്റ്റാളിൽ ഉന്നക്കായ, ഇറച്ചിപ്പത്തിൽ, മുട്ടമാല, കുമ്പളങ്ങ പത്തിൽ, ചിക്കൻ ചീസി ബൺ തുടങ്ങി എണ്ണിയാൽ തീരാത്ത പലഹാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊന്നാനി തനിമ & മലബാർ ടേസ്റ്റ് തുടങ്ങി രണ്ട് സ്റ്റാളുകളിൽ ബീഫ് വരട്ടിയത്, ചിക്കൻ മൊഞ്ചത്തി, മോഹൻലാലിന്റെ ചിക്കൻ ഫ്രൈ, കക്കറൊട്ടി, ചിരട്ടപുട്ട്, വെളിച്ചെണ്ണ പത്തിരി തുടങ്ങി വൈവിധ്യ മാർന്ന ഡിന്നർ വിഭവങ്ങളും ഒരുക്കുന്നുണ്ട്. കൂടാതെ വിവിധ തരം ബിരിയാണികൾ, പേസ്ട്രീസ് & കേക്ക് സ്റ്റാൾ, ജ്യൂസ് ഷോപ്പ്, കപ്പ & ബീഫ് സ്റ്റാൾ തുടങ്ങിയ ഫുഡ് സ്റ്റാളുകളും പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കും. കൂടാതെ പഴയകാല ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള പരമ്പരാഗത ഫുഡ്‌സ്‌റ്റാളും ഒരുക്കുന്നുണ്ട്.

പരിപാടിയോട് അനുബന്ധിച്ച് നടത്തുന്ന പാചകമത്സരത്തെ കുറിച്ച് ശബ്നം അഷ്‌കർ സംസാരിച്ചു. 20 ഓളം വനിതകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് അവർ അറിയിച്ചു. പ്രശസ്ത ഗായകൻ നിസാർ നയിക്കുന്ന ഗാനമേളയും റിയാദ് ടാകീസ് ഒരുക്കുന്ന ശിങ്കാരമേളവും പരിപാടിയുടെ മറ്റൊരു ആകർഷണമാണ്. റിയാദിലെ അറിയപ്പെടുന്ന ഗായകരും ഗോൾഡൻ സ്പാരോ ടീം നയിക്കുന്ന നൃത്ത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, പരിപാടിയിൽ സ്റ്റാൾ ഒരുക്കുന്ന വീട്ടമ്മമാർ, ഒ.ഐ.സി.സി ലേഡീസ് വിങ് ടീം, മാധ്യമ സുഹൃത്തുക്കൾ, സാമൂഹിക സാംസ്കാ രിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തിയ പരിപാടിയിൽ രുചിമേള ചെയർമാൻ അഷ്‌കർ വി.സി വിജയകരമായി നടത്തുവാൻ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, മാർക്ക് & സേവ് ഓപ്പറേഷണൽ ഹെഡ് അഷ്‌റഫ്, റയാൻ ഇന്റർനാഷണൽ ക്ലിനിക് ഡയറക്ടർ മുസ്താഖ് അലി എന്നിവർ ചേർന്ന് പ്രോമോ ഇവന്റ് പരിപാടിയുടെ പോസ്റ്റർ അനാച്ഛാദനം ചെയ്തു. ശിഹാബ് കൊട്ടുകാടും സെൻട്രൽ/ ജില്ലാ കമ്മിറ്റി ഭാരവാഹികളും പരിപാടിക്ക് ആശംസകൾ നേർന്നു.
ഒ.ഐ.സി.സി കണ്ണൂർ ജില്ലാ സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി സ്വാഗതവും പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷ പ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് അബ്ദുൽ മുനീർ ഇരിക്കൂറിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിപ്പിച്ചു. നസീം നസീർ അവതാരകനായിരിന്നു.
