Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒളിമ്പിക്‌ ഹോക്കി: തോല്‍വിയുടെ വക്കില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ്; അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് സമനില


പാരിസ്: ഒളിമ്പിക്‌ ഹോക്കിയില്‍ പൂള്‍ ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ആവേശ സമനില. കരുത്തരായ അര്‍ജന്‍റീനയെ 1-1നാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്. അര്‍ജന്‍റീനയ്‌ക്കായി ലൂക്കാസ് മാർട്ടിനെസ് നേടിയ ഗോളിന് ക്യാപ്റ്റന്‍ ഹർമൻപ്രീത് സിങ്ങിലൂടെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറുപടി നല്‍കിയത്.

ഇന്ത്യ ആധിപത്യം പുലര്‍ത്തിയ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായി അവസാനിച്ചു. എന്നാല്‍ കളിയുടെ ഗതിയ്‌ക്ക് വിപരീതമായി രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനിട്ടില്‍ ലൂക്കാസ് മാര്‍ട്ടിനസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അര്‍ജന്‍റീനെ ഇന്ത്യയ്‌ക്കെതിരെ കടുത്ത പ്രതിരോധം തീര്‍ത്തു.

മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ഗോള്‍ മുഖത്തേക്കും ആക്രമണങ്ങളുണ്ടായി. നാലാം ക്വാര്‍ട്ടറില്‍ മത്സരം അവസാനത്തോട് അടുക്കെ അര്‍ജന്‍റൈന്‍ ഗോളി സാന്‍റിയാ ഗോയുടെ പ്രകടനവും ഇന്ത്യ സമനില ഗോള്‍ നേടുന്നത് തടഞ്ഞു. എന്നാല്‍ തിരിച്ചടിക്കാനുറച്ചായിരുന്നു ഹര്‍മന്‍പ്രീത് സിങ്ങിന്‍റെ സംഘം കോര്‍ട്ടില്‍ പൊരുതി നിന്നത്.

മത്സരം അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ഗോളി ശ്രീജേഷിനെ ഇന്ത്യ പിന്‍വലിച്ചു. തുടര്‍ന്ന് ആക്രമണം കടുപ്പിച്ച ടീം തുടരെ തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെത്തു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം നില്‍ക്കെ പെനാല്‍റ്റിയിലൂടെ ലഭിച്ച അവസരം വലയിലാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹീറോയായി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.


Read Previous

ആര്‍ച്ചറിയില്‍ ഏറ്റുമുട്ടി രണ്ട് ‘ചൈനകള്‍’; രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ ഒളിമ്പിക്‌ വേദിക്ക് പുറത്ത്, ഇവിടെ തികഞ്ഞ സ്പോര്‍ട്‌സ്‌മാൻ സ്‌പിരിറ്റ്

Read Next

സ്ത്രീകള്‍ക്കിഷ്‌ടം ചുറ്റിനടന്ന് മേക്കപ്പ് ചെയ്യാൻ’; വനിത നീന്തല്‍ താരങ്ങള്‍ക്കെതിരായ പരാമര്‍ശം, പാരിസില്‍ പ്രമുഖ കമന്‍റേറ്ററുടെ പണി പോയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »