Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രെയിനില്‍ ഇനി ലോവര്‍ ബെര്‍ത്ത് എളുപ്പത്തില്‍ എല്ലാവര്‍ക്കും കിട്ടില്ല; റെയില്‍വേയില്‍ മറ്റൊരു മാറ്റം കൂടി


ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. ട്രെയിന്‍ യാത്രകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉള്‍പ്പെടെ അനവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്.

ഇപ്പോഴിതാ ഏറ്റവും പുതിയ തീരുമാനം വന്നിരിക്കുന്നത് ട്രെയിനുകളിലെ സ്ലീപ്പര്‍, എ.സി കോച്ചുകളിലെ ലോവര്‍ ബെര്‍ത്ത് സംബന്ധിച്ചാണ്. യാത്രക്കാര്‍ക്കായുള്ള സീറ്റ് വിഹിതത്തിലാണ് സുപ്രധാനമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുള്ള കോച്ചുകളില്‍ ലോവര്‍ ബെര്‍ത്തുകള്‍ക്കാണ് എല്ലായിപ്പോഴും ആവശ്യക്കാര്‍ കൂടുതലുള്ളത്.

യാത്രക്കാരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള ലോവര്‍ ബെര്‍ത്തുകളുടെ വിഹിതം ഇന്ത്യന്‍ റെയില്‍വേ വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചു. അപ്പര്‍ ബെര്‍ത്ത്, മിഡില്‍ ബെര്‍ത്ത് എന്നിവകളില്‍ കയറാനുള്ള ഈ വിഭാഗങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പരിഹാരമാര്‍ഗം നിശ്ചയിച്ചിരിക്കുന്നത്.

സീറ്റ് വിഹിതത്തിന് ഒരു ഓട്ടോമാറ്റിക് സംവിധാനം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ (ആണ്‍ 60 വയസിന് മുകളില്‍, പെണ്‍ 58 വയസിന് മുകളില്‍) എന്നിവര്‍ക്ക് ഇവര്‍ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിലും ലഭ്യത അനുസരിച്ച് ലോവര്‍ ബെര്‍ത്ത് ലഭിക്കുന്നതാണ് പുതിയ സംവിധാനം. യാത്രയ്ക്കിടെ ലോവര്‍ ബെര്‍ത്തുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൌരന്‍മാര്‍, വികലാംഗര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.

ഓട്ടോമാറ്റിക് സംവിധാനത്തിന്റെ ഭാഗമായി വിവിധ കമ്പാര്‍ട്‌മെന്റുകളില്‍ മാറ്റിവയ്ക്കാന്‍ ഉദ്ദശിക്കുന്ന ലോവര്‍ ബെര്‍ത്തുകളുടെ എണ്ണം ചുവടെ

സ്ലീപ്പര്‍: ആറ് മുതല്‍ ഏഴ് വരെ

തേര്‍ഡ് എസി: നാല് മുതല്‍ അഞ്ച് വരെ

സെക്കന്റ് എസി: മൂന്ന് മുതല്‍ നാല് വരെ


Read Previous

റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Read Next

മലയാളത്തിലെ ആദ്യത്തെ എഐ പവേർഡ് ലിറിക്കൽ സോംഗ് റിലീസ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »