ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ഇത്തവണയും ഓണം കേമമായി കൊണ്ടാടുന്ന തിരക്കിലാണ് ഗൾഫിലെ മലയാളി കൂട്ടായ്‌മകൾ. മാവേലിയുടെ വരവേൽപ്പും നിറപ്പൊലിമ പകരുന്ന പൂക്കളങ്ങളും വിഭവങ്ങളാൽ സമൃദ്ധമായ സദ്യ കേരളീയ വേഷമണിഞ്ഞ കുടുംബിനികള്‍ കുട്ടികള്‍ കലാവിരുന്നെല്ലാം ഒരുക്കി പ്രവാസികളുടെ ചെറുതും വലുതുമായ ഓണാഘോഷങ്ങള്‍ക്ക് ഗള്‍ഫ് ലോകത്ത് തുടക്കമായി,
ആഴ്ചയിൽ കിട്ടുന്ന രണ്ട് അവധിദിനങ്ങളിലാണ് മിക്കവാറും മലയാളി കൂട്ടായ്‌മകൾ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് വിവിധ സംഘടനകൾ വിഭവസമൃദ്ധമായ സദ്യയോടുകൂടി നടത്തപ്പെടുന്ന ഓണാഘോഷങ്ങളിൽ സൗദി പൗരൻമാർ ഉൾപ്പെടെ നിരവധി വിദേശികളും പങ്കെടുക്കുന്നു
പൊയ്‌പ്പോയ ഓണമോർമ്മകളുടെ സുഖദമായ വീണ്ടെടുപ്പ് ഓരോ പ്രവാസമനസ്സിലും സാഫല്യത്തിന്റെ പൂവിളികൾ ഉയര്‍ത്തി റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ ആദ്യ കൂട്ടായ്മയായ ബെസ്റ്റ് വേ ഡ്രൈവര്‍ അസോസിയേഷന്‍ ഉത്രാടദിനത്തില്‍ സുലൈ കില സുല്‍ത്താന ഇസ്ത്രയില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ രാവേറെ നീണ്ടുനിന്നു, ഓണകൊടികള്‍ അണിഞ്ഞ് മലയാളി മങ്കമാരും, കുട്ടികളും വിവിധങ്ങളായ ഓണകളികള്‍ സംഘടിപ്പിച്ച് ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി
ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് ഉത്ഘാടനം ചെയ്തു, ബെസ്റ്റ് വേ പ്രസിഡണ്ട് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു, രക്ഷാധികാരി മജീദ് പൂളക്കാടി ആമുഖം പറഞ്ഞു. ഓണസന്ധേശം നല്‍കികൊണ്ട് സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് സംസാരിച്ചു. തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജി മടത്തില്‍, നാസര്‍ ലൈസ്, നിസാം കായംകുളം, എന്നിവര്‍ സംസാരിച്ചു.യോഗത്തിന് ജിജോ കണ്ണൂര്‍ സ്വാഗതവും, ഷാനവാസ് വെമ്പിളി നന്ദിയും പറഞ്ഞു
തുടര്‍ന്ന് റിയാദിലെ ഗായകര്‍ അണിനിരന്ന ഗാനോത്സവം വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി, പരിപാടികള്‍ക്ക് ഹസ്സന്‍ പന്മന, മുസ്തഫ നെല്ലിക്കപറമ്പില്‍, ഷാജി ടി ടി കോട്ടയം, ഇക്ബാല്‍ തിരുവനന്തപുരം, റാഷിദ് പെരുന്തല്‍മണ്ണ, അഹമ്മദ് കുദൂസ്,സുരേഷ് വെഞ്ഞറമൂട്, ലാല്‍ വെമ്പായം എന്നിവര്‍ നേതൃത്വം നല്‍കി.
