Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓണം എത്തി; വിമാനനിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍; പ്രവാസികള്‍ പ്രതിസന്ധിയില്‍


ഓണം എത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാനകമ്പനികളും. ദുബായിലേ ക്കുള്ള വിമാനനിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ടിക്കറ്റ് നിരക്കില്‍ മൂന്നും നാലും ഇരട്ടിയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഓണം കഴിയുംവരെ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇപ്പോള്‍ തിരിച്ചുള്ള ടിക്കറ്റ് എടുക്കാത്ത പ്രവാസികളും വെട്ടിലായി. ഇവര്‍ക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. കിട്ടുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം വിമാനടിക്കറ്റിന് തന്നെ നല്‍കേണ്ടി വരുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കി യിട്ടുണ്ട്.

കേരളത്തില്‍ നിന്നും യുഎയിലേക്ക് 6500 രൂപയുള്ള നിരക്ക് ഇപ്പോള്‍ 40,000 രൂപയ്ക്ക് മുകളിലാണ്. ഒരു കുടുംബത്തില്‍ നാല് അംഗങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് ലക്ഷം രൂപ ടിക്കറ്റിനായി നല്‍കേണ്ടിവരും. ഇന്ത്യ-ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നല്‍കാന്‍ അനുമതി നല്‍കിയാല്‍ മാത്രമേ നിരക്കുകള്‍ കുറയുകയുള്ളൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉത്സവ സമയത്ത് മൂന്നും നാലും മടങ്ങ്‌ നിരക്ക് ഈടാക്കുന്നതിനെതിരെ എംപിമാര്‍ പാർലമെന്‍റിൽ ശബ്ദം ഉയര്‍ത്തി യിട്ടും യാത്രാ നിരക്കുകള്‍ ഒട്ടും കുറഞ്ഞിട്ടില്ല.

നിരക്കുകള്‍ നിശ്ചയിക്കാനുള്ള അവകാശം വിമാനകമ്പനികള്‍ക്കാണ് എന്ന നിലപാടി ലാണ് വ്യോമോയാന മന്ത്രാലയം. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നും വന്‍സമ്മര്‍ദ്ദം വിമാനകമ്പനികള്‍ നേരിടേണ്ടിയും വരുന്നില്ല. ഇത് നിരക്കുവര്‍ധന കുറയ്ക്കാതിരിക്കാന്‍ കാരണമാകുന്നു.


Read Previous

സുനിത വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കം ഇനിയും വൈകും; ഫെബ്രുവരിയില്‍ ദൗത്യമെന്ന് നാസ

Read Next

മലയാളം മിഷൻ ‘സുഗതാഞ്ജലി’ ആഗോള കാവ്യാലാപന മത്സരം: അഫ്‌സാനയും ശ്രാവണും നാദിയയും സൗദിയിലെ വിജയികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »