ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: കേരളത്തിൽ ആദ്യകാലത്ത് കച്ചവടത്തിന് വേണ്ടി മാത്രം ഇറങ്ങിയിരുന്ന മസാല സിനിമകൾ പോലെയായി സംസ്ഥാനത്തെ രാഷ്ട്രീയമെന്ന് ഡോ. എം എൻ കാരശ്ശേരി. സെക്സും സ്റ്റണ്ടും നിറഞ്ഞതാണ് ഇവിടെത്തെ ചർച്ചകളെന്നും കാരശ്ശേരി തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മുഖാമുഖത്തിൽ വ്യക്തമാക്കി.

ഏതാണ് രാഷ്ട്രീയം, ഏതാണ് മതം, ഏതാണ് കച്ചവടം എന്നത് മനസിലാക്കാൻ പറ്റാത്ത രീതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്. ഇവ മൂന്നും കൂടി ഒരു മിശ്രിതമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ മതേതരത്വം നിലനിൽക്കണമെങ്കിൽ ജനാധിപത്യം അനിവാര്യമാണ്. അതുപോലെ തന്നെ ജനാധിപത്യം നിലനിൽക്കണമെങ്കിൽ മതേതരത്വവും വേണം.
കഴിഞ്ഞ ഏഴ് പതിറ്റാ ണ്ടായി നമ്മൾ ഇന്ത്യക്കാർ ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ്. ജനങ്ങൾക്ക് പരമാധി കാരമുള്ള രാഷ്ട്രമാണ് നമ്മുടേത്. എന്നാൽ നമ്മൾ കൂടെക്കൂടെ മതവത്കരിക്കപ്പെടുകയാണ്. അതിന് കാരണം നമ്മുടെ രാഷ്ട്രീയക്കാർ മതം കളിക്കുന്നതും മതക്കാർ രാഷ്ട്രീയം കളിക്കുന്നതുമാണ്. കേരള ത്തിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിരവധി മത സംഘടനകൾ ഉണ്ട്. അവരൊക്കെ യഥാർഥത്തിൽ രാഷ്ട്രീയം കളിക്കുകയാണ്.
സിപിഎം അയ്യപ്പ സംഗമം സംഘടിപ്പിച്ചപ്പോൾ കോൺഗ്രസും യുഡിഎഫും അതിനു പിന്നാലെ പോയി. എന്നാൽ ജനങ്ങളെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, കാർഷിക പ്രശ്നങ്ങൾ, കുട്ടികളുടെ പ്രശ്നങ്ങൾ, പട്ടിണി തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ ഇവിടെ യുണ്ട്. ഇതൊക്കെ വിട്ട് ദൈവത്തിൻ്റെ പിന്നാലെ പോയാൽ ആർക്കും ഒരു പ്രശ്നവും ഇല്ലല്ലോ? അഖിലേന്ത്യ തലത്തിൽ രാമനാണ് വിഷയം. രാമക്ഷേത്രം പണിത് കഴിഞ്ഞു. ബാബ്റി പള്ളി അകാരണമായി പൊളിച്ചു. പിന്നെ പിടിച്ചത് പശുവിലാണ്. അത് ഒരിക്കലും തീരാത്ത വിഷയവുമാണ്. ശബരിമലയിലേക്ക് വന്നു കഴിഞ്ഞാൽ അവിടെ യുവതിയെ പ്രവേശിപ്പിക്കണോ, സ്വർണം മോഷ്ടിച്ചോ തുടങ്ങി അനേകം കാര്യങ്ങളിലാണ് ചർച്ച നടക്കുന്നത്. എന്നാൽ പമ്പയിൽ സ്നാനം ചെയ്താണ് അയ്യപ്പഭക്തന്മാർ മല ചവിട്ടുന്നത്. അനേകായിരം ഭക്തന്മാർ ആശ്രയിക്കുന്ന പമ്പ മലിനമാകുന്നതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല.
വിവാദങ്ങൾ വഴിമാറുന്നു
മറ്റൊരു വശത്ത് പെൺ കേസുകളാണ് ചർച്ച ചെയ്യുന്നത്. ഇതിൽ ചർച്ച വേണ്ട എന്നല്ല, എന്നാൽ അതിൻ്റെ അളവിലല്ല ആ ചർച്ചകൾ നടക്കുന്നത്. സോളാർ കേസിൽ സരിത പറഞ്ഞതെല്ലാം പച്ചക്കള്ളമായിരു ന്നെന്ന് അഞ്ചാറു വർഷം കഴിഞ്ഞപ്പോഴാണ് മനസിലായത്. പിന്നീട് ഒരു സ്വപ്ന സുരേഷ് വന്നു. അവർ ഇടതു നേതാക്കൾക്കെതിരെ പറഞ്ഞതിലൊന്നും ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ രാഹുൽ മാങ്കൂട്ട ത്തിലിൻ്റെ പേരിലാണ് ചർച്ച. ആ സംഭവത്തിൽ നടപടിയെടുക്കണം എന്നത് നിർബന്ധമാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. പക്ഷേ ആ ചർച്ചകൾ കാടുകയറുകയാണ്. ബാക്കി യെല്ലാം മറന്നുകൊണ്ട്.
അവിശുദ്ധ കൂട്ടുകെട്ടുകൾ
യുഡിഎഫ് അവരുടെ മുന്നണിയിൽ വെൽഫെയർ പാർട്ടിയേയും ജമാഅത്തെ ഇസ്ലാമിയേയും എടു ത്തില്ല എന്നേയുള്ളൂ. എന്നാൽ കല്യാണം കഴിയാത്ത സംബന്ധം പോലെയാണ് ആ ബന്ധം. ഉത്തരവാ ദിത്തം ഇല്ലാത്ത ഈ സംബന്ധം വലിയ തിരിച്ചടിയാകുമെന്നും കാരശ്ശേരി ഓർമിപ്പിച്ചു. ഹിന്ദു രാഷ്ട്ര വാദം തെറ്റാണെങ്കിൽ ഇസ്ലാമിക രാഷ്ട്ര വാദവും തെറ്റായിരിക്കണം. ഈ വാദങ്ങൾ ഉയർത്തുന്ന ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും ജനാധിപത്യത്തിൽ വിശ്വാസമില്ല. ഇവരെ ഒരുപോലെ അകറ്റി നിർത്തേണ്ടതാണ്. സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന് പറയാൻ യുഡിഎഫിന് യാതൊരു യോഗ്യതയും ഇല്ല. അവർ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധത്തി ലാണ്. യുഡിഎഫിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബന്ധം കാരണം നഷ്ടമേ ഉണ്ടാകുകയുള്ളൂ.
ലീഗിൻ്റെയും കോൺഗ്രസിൻ്റെയും അവസ്ഥ
ഈ വിഷയത്തിൽ മുസ്ലിം ലീഗ് കാണിക്കുന്നതും അബദ്ധമാണ്. രാഷ്ട്രീയ പ്രവർത്തനം എന്നത് ജനസേവനം അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. അഞ്ചുകൊല്ലം കൂടുമ്പോൾ മാറിമാറി ഭരിക്കുന്ന താണ് ഇവിടെ കണ്ടുവന്ന രീതി. എന്നാൽ പത്തു കൊല്ലമായി ലീഗിൻ്റെ കൈവശം ഭരണമില്ല. അത് വലിയ തോതിൽ അവരെ അലട്ടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഇത്തരം വർഗീയ ബന്ധങ്ങൾ കൂടി സ്ഥാപി ച്ച് ഭരണത്തിലേറാൻ ലീഗും എല്ലാ കളിയും കളിക്കുന്നത്. എന്നാൽ ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ഉണ്ടാക്കുക. അതേപോലെ സിപിഎമ്മും നേരത്തെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിച്ചവരാണ്. ഒരുമിച്ച് തദ്ദേശസ്ഥാപനങ്ങൾ ഭരിച്ചവരുമാണ്.
കെപിസിസിക്ക് സെക്രട്ടറിമാരുടെ എണ്ണം 58 ആണ്. എവിടെയെങ്കിലും ഒരു അപകടം ഉണ്ടായാൽ അതിലുമുണ്ടാകും നാല് കെപിസിസി സെക്രട്ടറിമാർ എന്ന് കാരശ്ശേരി പരിഹസിച്ചു. ആ രീതിയിൽ ആയി കോൺഗ്രസിൽ നേതൃസ്ഥാനത്തേക്കുള്ള തള്ളിക്കയറ്റം. കോൺഗ്രസിൽ ചേർന്നാൽ അതിൻ്റെ പിറ്റേന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ആകണം, തൊട്ടടുത്ത ദിവസം കെപിസിസി മെമ്പർ ആകണം. അധി കാരം, നേതൃത്വം, പബ്ലിസിറ്റി, പണം എന്നിവയ്ക്ക് വേണ്ടി മാത്രം മാറിയിരിക്കുന്നു രാഷ്ട്രീയ പ്രവർ ത്തനം. ജനസേവനം എന്ന കാര്യം രാഷ്ട്രീയപാർട്ടികൾ എല്ലാവരും മറന്നു. അത് ബിജെപിക്കും ഇല്ല, എൽഡിഎഫിനും ഇല്ല, യുഡിഎഫിനും ഇല്ല. എം എൻ കാരശ്ശേരിയുടെ പ്രഭാഷണങ്ങൾ കൂട്ടിയോജിപ്പി ച്ചുള്ള “എന്തുകൊണ്ട് മതേതരത്വം” എന്ന പുസ്തകം പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇടിവി ഭാരതുമായുള്ള അഭിമുഖം. ഡോ. തോമസ് കുരുവിള എഡിറ്ററായ പുസ്തകത്തിൻ്റെ പ്രസാധകർ മനോരമ ബുക്സ് ആണ്.
