Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“ഉമ്മൻ ചാണ്ടി കരുതലും കരുത്തും പ്രസംഗ മത്സരം: ലാലു വർക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി


റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ജില്ല പ്രവർത്തകർക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു.”ഉമ്മൻ ചാണ്ടി കരുതലും കരുത്തും” എന്ന വിഷയ ത്തെ ആസ്പതമാക്കി നടത്തിയ മത്സരത്തിൽ എറണാകുളം ജില്ലയിലെ ലാലു വർക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാജഹാൻ ചളവറ രണ്ടാം സ്ഥാനവും, റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂർ എന്നിവർ യഥാക്രമം മൂന്നാം സ്ഥാനത്തിനും അർഹരായി.

ബത്ഹ സബർമതിയിൽ നടന്ന മത്സര പരിപാടിയിൽ നിരവധി പേർ പങ്കാളികളായി.ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗ കളരി പരീശീലകൻ അഡ്വ: എൽ കെ അജിത്ത്, മാധ്യമ പ്രവർത്തകൻ വി.ജെ നസറുദ്ധീൻ, പൊതു പ്രവർത്തകൻ ബിനു ശങ്കർ,ഒഐസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷാ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിധി കർത്താക്കളായിരുന്നു മത്സരത്തിലെ വിജയികളെ കണ്ടെത്തിയത്. വിജയി കൾക്കുള്ള സമ്മാന ങ്ങൾ ഈ മാസം 25 ന് റിയാദിൽ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മര പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിക്കുന്ന ചാണ്ടി ഉമ്മൻ വിതരണം ചെയ്യും.

തുടർന്ന് നടന്ന അവലോകന യോഗത്തിൽ ഒഐസിസി റിയാദ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രഘു നാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ,അമീർ പട്ടണത്ത്, ആക്റ്റിംഗ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി, സെക്രട്ടറി ജോൺസൺ മാർക്കോസ്, മീഡിയാ കൺവീനർ അശ്റഫ് മേച്ചേരി, നിർവ്വാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ, വിവിധ ജില്ലാ പ്രസിഡന്റുമാരായ വിൻസന്റ് തിരുവനന്തപുരം, മാത്യൂസ് എറണാകുളം, തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് നന്ദിയും പറഞ്ഞു. മത്സരത്തിലെ നാസർ കല്ലറ, റഫീഖ് പട്ടാമ്പി, അഷറഫ് കായംകുളം , ഷഫീഖ് കണ്ണൂർ, അൻസായ് ഷൌക്കത്ത്,റസാഖ് തൃശൂർ, ജംഷി തുവ്വൂർ, മുജീബ് എന്നിവർ ജൂറിയുടെ പ്രത്യേക പ്രശംസക്ക് അർഹരായി.


Read Previous

ഒബാമയെ ‘അറസ്റ്റ്’ ചെയ്ത് എഫ്ബിഐ, ചിരിച്ചുകൊണ്ട് നോക്കിയിരുന്ന് പ്രസിഡന്റ്; എഐ നിര്‍മ്മിത വീഡിയോ പുറത്തുവിട്ട് ട്രംപ്

Read Next

എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി, മൂന്ന് ടയറുകള്‍ തകര്‍ന്നു, അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »