Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാസ് റിയാദ് വിനോദ യാത്ര സംഘടിപ്പിച്ചു


റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരും കുടുംബാഗങ്ങളും ചരിത്ര തീരങ്ങൾ തേടിയുള്ള ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതിലേറെ പേർ യാത്രയിൽ പങ്കാളികളായി.റിയാദിൽ നിന്ന് ബസ് മാർഗ്ഗം പുറപ്പെട്ട സംഘം ഖസബ് ഉപ്പു പാടം, ശാഖ്റ ഹെറിറ്റേജ് വില്ലേജ്, മറാത്ത് ഹിസ്റ്റോറിക്കൽ,ഉസൈഖർ ഹെറിറ്റേജ്,മതാത് ഹിൽ പാർക്ക് തുടങ്ങിയ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

മാസ് റിയാദ് പ്രസിഡന്റ് ജബ്ബാർ കക്കാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് യാത്ര കോർഡിനേറ്റ് ചെയ്തു. മാസ് രക്ഷാധികാരികളായ അശ്റഫ് മേച്ചേരി സുഹാസ് ചേപ്പാലി എന്നിവർ യാത്രാ വിവരണം നടത്തി. ഭാരവാഹികളായ സലാം പേക്കാടൻ, സാദിഖ് സി.കെ,മുഹമ്മദ് കെല്ലളത്തിൽ ഹാറൂൺ കാരക്കുറ്റി, ഷംസു കാരാട്ട്, ഇസ്ഹാഖ് മാളിയേക്കൽ, സത്താർ കാവിൽ എന്നിവർ വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു.

ഷമീർ ടാർഗറ്റ്, മുഹമ്മദ് റഹീസ് ടാർഗറ്റ് എന്നിവർ ക്വിസ് പരിപാടികൾ നടത്തി. ഷഹബാസ് അഹമ്മദ്, അബ്ദുൽ മുനീർ, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷമീം,അബ്ദുൽ നാസർ, മുഹമ്മദ് ഫാസിൽ, ഷംസീർ, സലിം, ഷാജഹാൻ, നവീദ് ഹുസൈൻ എന്നിവർ ഫൺ ഗെയിം നടത്തി.ഷംസു കക്കാട്,മുജീബ് കുയ്യിൽ,എ.പി മുഹമ്മദ്, വിനോദ് നെല്ലിക്കാപറമ്പ്, കുട്ട്യാലി പന്നിക്കോട്,ജിജിൻ നെല്ലിക്കാപറമ്പ്, മുഹമ്മദ് നിയാസ് ഒപി,തൗഫീഖ്, യാസിൻ മുഹമ്മദ്,മിർഷാദ്, ലുഹുലു അലി, ഫസ്ന ഷംസു എന്നിവർ നേതൃത്വം നൽകി.


Read Previous

റിയാദ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.

Read Next

റിയാദ് ഒഐസിസി ചികിത്സാ സഹായം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »