Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയുമായുള്ള സംഘര്‍ഷം പരിഹാരിക്കണം: പുടിന്റെ സഹായം തേടി പാകിസ്ഥാന്‍


മോസ്‌കോ: ഇന്ത്യയുമായുള്ള സംഘര്‍ഷം പരിഹാരിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് മുഖേനെ ഷഹബാസ് ഷെരീഫി ന്റെ കത്ത് പുടിന് കൈമാറിയതായി പാക് പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ അസിസ്റ്റന്റ് സെയ്ദ് താരിഖ് ഫത്തേമി പറഞ്ഞതായും ടാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പാക് പ്രധാനമന്ത്രി യുടെ കത്ത് പുടിന് കൈമാറാനായി ലാവ്റോവിന് നല്‍കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും സമാധാന ചര്‍ച്ച നടത്തി നയതന്ത്രപരമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരുന്നതിനായി പുടിന്റെ സ്വാധീനം ഉപയോഗപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതത്. ഐക്യരാഷ്ട്ര സഭയുമായോ മറ്റേതെങ്കിലും രാജ്യവുമായോ കൂടിയിരുന്ന് ഇന്ത്യയുമായി പ്രശ്ന പരിഹാര ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ ഒരുക്കമാണെന്നും ഫത്തേമി കൂട്ടിച്ചേര്‍ത്തു.


Read Previous

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ തിരിച്ചടിച്ച് റഷ്യ; റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Read Next

പാക്കിസ്ഥാന് നിരാശ: ബ്രഹ്മോസിനെ തടുക്കാനാവില്ലെന്ന് വ്യക്തമാക്കി ചൈന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »