Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാലക്കാടൻ പൂഴികടകന്‍, തൃശൂർ കടപുഴകി. കണ്ണൂരിന് തകർപ്പൻ വിജയം


റിയാദ്, കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാന്റ് – റയാൻ സൂപ്പർ കപ്പിൽ പാലക്കാടിൻ കാറ്റിൽ തൃശൂർ കടപുഴകി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പാലക്കാട് ജില്ലാ കെഎംസിസി തൃ ശൂർ ജില്ലാ കെഎംസിസിയെ തകർത്തത്. ദിറാബിലെ ദുറത്ത് മൽഅബ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ കളിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്‌ ആലപ്പുഴ ജില്ല കെഎംസിസിയെ പരാജയപ്പെടുത്തി കണ്ണൂർ ജില്ല കെഎംസിസി ആധികാരിക വിജയം കരസ്ഥമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് ജയത്തോടെ കണ്ണൂർ ജില്ലാ കെഎംസിസി സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഇരിക്കൂർ മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി അസീസ്‌ മാസ്റ്റർ കളിക്കാരുമായി പരിചയപ്പെടുന്നു

ഗോൾ മഴ കണ്ട ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാലക്കാടിന്റെ മുഹമ്മദ്‌ സുഹൈൽ നേടിയ ഹാട്രിക്ക് അവരുടെ വിജയംഅനായാസമാക്കുകയായിരുന്നു. മുഹമ്മദ് ദിൽഷാദ് രണ്ടും ശേഷിക്കുന്ന ഒരു ഗോൾ മുഹമ്മദ്‌ അർഷദും നേടി. പാലക്കാട് ജില്ല കെഎംസിസി ടീം സർവ്വാധിപത്യം സ്ഥാപിച്ച കളിയിൽ തൃശൂർ ജില്ല കെഎംസിസി ടീം നിസ്സഹരായി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാടിന്റെ മുഹമ്മദ് സുഹൈലാണ് മാൻ ഓഫ് ദി മാച്ച് അവർഡിന് അർഹനായത്. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം അവാർഡ് കൈമാറി.

മൂന്നാം ആഴ്ചയിലെ ആദ്യ മത്സരത്തിൽ കണ്ണൂരും ആലപ്പുഴയും തമ്മിലുള്ള പോരാട്ടം കടുത്തതായിരുന്നു. കണ്ണൂരിന് വേണ്ടി മഹ്റൂഫ് ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം ഗോൾ ആലപ്പുഴ സെൽഫിലൂടെ വഴങ്ങുക യായിരുന്നു.നല്ല ഒത്തിണക്കവും പന്തടക്കവും പ്രകടിപ്പിച്ച കണ്ണൂർ വ്യക്തമായ ഗെയിം പ്ലാൻ പുറത്തെടു ക്കുകയിരുന്നു. മത്സരാന്ത്യം വരെ പൊരുതി നോക്കിയ ആലപ്പുഴ അവസാന നിമിഷം അടിയറവ് പറയുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ വിജയിച്ച ആലപ്പുഴക്ക് അവസാന കളിയിൽ ശക്തരായ മലപ്പുറത്തിനെയാണ് ഇനി നേരിടാനുള്ളത്. കണ്ണൂർ ജില്ലാ കെഎംസിസി താരം സുബൈർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിച്ചു.

കണ്ണൂർ ജില്ലാ കെഎംസിസിയുടെ കബീറിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ കൈമാറുന്നു.

ജസീൽ (അൽ റയ്യാൻ പോളിക്ലിനിക്‌), അബ്ദുറഹിമാൻ അൽ ഷഹരി, അസീസ്‌ മാസ്റ്റർ ഇരിക്കൂർ, അഷ്‌റ ഫ്‌ കൽപകഞ്ചേരി, റസാഖ്‌ വളക്കൈ, സിദ്ദീഖ്‌ കോനാരി, സഫീർ വെളളമുണ്ട, സിയാദ്‌ കായംകുളം, സലാം അലനല്ലൂർ, ഷബീർ മണ്ണാർക്കാട്‌, യാക്കൂബ്‌ തില്ലങ്കേരി, യൂനുസ്‌ താഴേക്കോട്‌, സുധീർ ചൂരൽമല, ഇഖ്ബാൽ തിരൂർ, ഷമീർ സ്കോപ്പ്, തഹ്‌സിൽ സ്കോപ്പ് എന്നിവർ വിവിധ കളികളിൽ കളിക്കാരുമായി പരിചയപ്പെട്ടു.

ആഗസ്റ്റ് എട്ടിന് നടക്കുന്ന കളിയിൽ സേഫ്റ്റി മോർ മലപ്പുറം ജില്ലാ കെഎംസിസി ഹരിതം മസാല എറ ണാകുളം ജില്ലാ കെഎംസിസിയേയും സുൾഫെക്സ് കാസർകോട് ജില്ലാ കെഎംസിസി പാരാജോൺ കോഴിക്കോട് ജില്ല കെഎംസിസിയേയും നേരിടും.


Read Previous

ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

Read Next

കേളി അൽഖർജ് ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »