ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പലസ്തീന് എന്ന സ്വതന്ത്ര രാഷ്ട്രം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിനെയും പലസ്തീനിനുള്ള അടിയന്തര മാനുഷിക സഹായത്തെയും ഇന്ത്യ സ്വാഗതം ചെയ്തു. മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്ന തിനായി എല്ലാവരും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയായിരുന്നു ഇന്ത്യയുടെ പ്രസ്താവന.

സംഘര്‍ഷം ലഘൂകരിക്കുന്നതിനും പലസ്തീന് ജനതയ്ക്ക് അടിയന്തര മാനുഷിക സഹായം നല്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടന്ന അനൗപചാരിക ചര്‍ച്ചയില്‍ രുചിര കാംബോജ് പറഞ്ഞു. ഇസ്രായേല്‍-പലസ്തീന് പ്രശ്നത്തിന് നീതിയുക്തവും സമാധാനപരവും ശാശ്വതവുമായ പരിഹാരത്തിനുള്ള നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. സമാധാനത്തോടെ സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ പരമാധികാരവും സ്വതന്ത്രവുമായ പലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിന് ഇസ്രായേലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഇന്ത്യ എപ്പോഴും വാദിക്കുന്നുവെന്നും രുചിര ആവര്‍ത്തിച്ചു.
1988ല്‍ ഇന്ത്യ പലസ്തീനെ അംഗീകരിച്ചു.1966-ല്‍ ഇന്ത്യ ഗാസയില്‍ ഒരു പ്രതിനിധി ഓഫീസ് തുറന്നു. എന്നാല്‍ അത് 2003-ല്‍ റാമല്ലയിലേക്ക് മാറ്റുകയായിരുന്നു. ‘എല്ലാ ബന്ദികളെ നിരുപാധികം മോചിപ്പിക്കണം’ ഹമാസ് എല്ലാ ബന്ദികളെ നിരുപാധികം മോചിപ്പിക്കണമെന്ന് രുചിര കംബോജ് ആവശ്യപ്പെട്ടു.’ഞങ്ങള്‍ എല്ലാത്തരം തീവ്രവാദത്തിനും എതിരാണ്.അക്രമത്തിന് എതിരാണ് ഞങ്ങള്‍. അന്താരാഷ്ട്ര മാനുഷിക നിയമം പിന്തുടരുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു’, രുചിര വ്യക്തമാക്കി.
ബന്ദികളാക്കിയ എല്ലാവരെയും നിരുപാധികം വിട്ടയക്കണമെന്നും മിഡില്‍ ഈസ്റ്റില്‍ സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിന് എല്ലാ കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.
