Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഞ്ചായത്ത് ഭരണം പോയി; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു’ ‘മികച്ച സേവനം, പാലോട് രവി തുടരണം’- രാജി തള്ളി കെപിസിസി


തിരുവനന്തപുരം: പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോൺ​ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്.

വിഷയത്തിൽ പാലോട് രവി കാര്യമായി ഇടപെട്ടില്ലെന്നു പാർട്ടിയിൽ എതിർ അഭിപ്രായമുണ്ടായിരുന്നു. പിന്നാലെയാണ് രാജി.രാജിക്കത്ത് കെപിസിസി പ്രസി ഡന്റിനു നൽകിയതായി പാലോട് രവി പ്രതികരിച്ചു. ധാർമിക ഉത്തരവാദിത്വം എറ്റെടുത്താണ് രാജിയെന്നു പാലോട് രവി വ്യക്തമാക്കി.

അതിനിടെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പാലോട് രവിയുടെ രാജി കെപിസിസി തള്ളി. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിൽ ഭരണം പോയതിന്റെ പിന്നാലെയാണ് പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജി വച്ചത്. ധാർമിക ഉത്തരവാദിത്വം എറ്റെടുത്താണ് രാജിയെന്നു പാലോട് രവി വ്യക്തമാക്കിയിരുന്നു.

പാലോട് രവിയുടെ രാജി വൈകാരികമാണ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനം മികച്ചതാണ്. അതിനാൽ അദ്ദേഹം സ്ഥാനത്തു തുടരണമെന്നു രാജി തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.കോൺ​ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് യുഡിഎഫിനു പെരിങ്ങമലയിൽ ഭരണം പോയത്.


Read Previous

വയനാട് കത്തിക്കണം, എല്ലാവരും ഒരുങ്ങിയിരിക്കൂ’: വൈറലായി ശബ്ദസന്ദേശം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

Read Next

ദം ബിരിയാണിയുടെ ‘മാസ്റ്റര്‍ ഷെഫ്’; പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »