Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാര്‍ട്ടിക്ക് ഒരു ചുക്കുമില്ല, ഇഡിയുടേത് ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയമായും നേരിടും: എം വി ഗോവിന്ദന്‍


കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടേത് ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സിപിഎമ്മിനേയും പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരെയും കുറ്റപത്രത്തിന്റെ ഭാഗമായി ചേര്‍ത്ത് കേസില്‍ പ്രതികളാണെന്ന് വരുത്തി ത്തീര്‍ക്കാനും പ്രചാരണം നടത്താനുമുള്ള ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണിത്.

ഇഡി രണ്ടുമൂന്നു കാര്യങ്ങളാണ് നിര്‍വഹിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാര്‍ക്കെതി രായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുന്നു. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ ഇഡി രക്ഷപ്പെടുത്തുന്നു. തൃശൂരിലെ കുഴല്‍പ്പണ ഇടപാടിലെ ബിജെപി- ആര്‍എസ്എസ് നേതാക്കളെ ഇതേ ഇഡി തന്നെയാണ് രക്ഷപ്പെടുത്തിയത്. ഇതു കൂടാതെ സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക. ഈ മൂന്നു കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 10 കൊല്ലത്തിനിടെ ഇഡി 193 കേസുകള്‍ എടുത്തതായി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടു കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ബാക്കി മുഴുവന്‍ കേസുകളും ഒഴിവാക്ക പ്പെടുന്നു എന്നത് രാഷ്ട്രീയ പ്രേരിതമായി പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ ഒരു തെളിവുമില്ലാതെ കേസെടുക്കുന്നതു കൊണ്ടാണ്. ഇതുപോലെ സിപിഎമ്മിനെതിരെ ശക്തമത്തായ കള്ളക്കഥ തയ്യാറാക്കി കേസ് കൈകാര്യം ചെയ്യുന്നു എന്നതാണ് ഇഡിയുടെ മുഖമുദ്ര. ഇത് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്

കരുവന്നൂര്‍ കേസിന്റെ ഭാഗമായി തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പാര്‍ട്ടി വെറുതെ വിട്ടിട്ടില്ല. എന്നാല്‍ പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാനായി പാര്‍ട്ടിയെ പ്രതിയാക്കുക, പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി മാരായിരുന്ന മൂന്നു നേതാക്കളെ പ്രതിയാക്കുക, എന്നിങ്ങനെ ഇല്ലാക്കഥയുണ്ടാക്കി ഇടതുമുന്നണിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യ മായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. ഇതിനെ ജനകീയമായ പിന്തുണയോടെ നേരിടും രാഷ്ട്രീ യമായും നിയമപരമായും ഇഡി കേസിനെ നേരിടും. എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇതുകൊണ്ട് സിപിഎമ്മിനെയോ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരിനെയോ ഏതെങ്കിലും തരത്തില്‍ പോറലേല്‍പ്പിക്കാന്‍ ആകുമെന്ന ഒരു ധാരണയും ഇഡിക്കോ കേന്ദ്രസര്‍ക്കാരിനോ വേണ്ട. ഈ ഗൂഢാലോ ചന കേരളത്തിലുടനീളം ജനങ്ങള്‍ക്കിടയില്‍ ശക്തമായി തുറന്നുകാട്ടും. ഇതുകൊണ്ടൊന്നും വോട്ടൊ ന്നും മാറിപ്പോകില്ല. കള്ളത്തരം പ്രചരിപ്പിക്കാനും, കള്ളത്തരത്തെ അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീ കരിക്കാനും തയ്യാറാകുന്ന ഏജന്‍സിയാണ് ഇഡിയാണെന്ന് ആര്‍ക്കാണ് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

ഭയങ്കര പ്രത്യാഘാതം ഉണ്ടാകുമെന്ന് ചിലര്‍ പറയുന്നു. ഒരു ചുക്കും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പല്ല, ഏതു സാഹചര്യത്താലും. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയെ ഒരാഴ്ചയ്ക്കകം പ്രഖ്യാപി ക്കുമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ഇടതു സ്ഥാനാ ര്‍ത്ഥി പ്രഖ്യാപനത്തില്‍ ഒരു ബന്ധവുമില്ല. ഏഴുദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. സര്‍പ്രൈസ് ഉണ്ടോയെന്ന് പ്രഖ്യാപിക്കുമ്പോള്‍ മനസ്സിലാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎമ്മിനേയും മുതിര്‍ന്ന നേതാക്കളേയും പ്രതികളാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി, എം എം വര്‍ഗീസ് എന്നിവരും പ്രതികളാണ്. സിപിഎമ്മിനേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 83 ആയി. സഹകരണ ബാങ്ക് തട്ടിപ്പു വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പ്രതികളുടെ സ്വത്തുവകകളില്‍ നിന്ന് ഇഡി 128 കോടി രൂപ കണ്ടുകെട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന

അനീതി നിറഞ്ഞതും രാഷ്ട്രീയ പ്രേരിതവുമായ കുറ്റപത്രമാണ് കരുവന്നൂർ കേസിൽ ഇ ഡി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്ന് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യങ്ങൾ മുൻ നിർത്തി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കുറ്റപത്രത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിമാരായിരുന്നവരെ ഉൾപ്പെടുത്തിയത്. മാതൃകാപരമായ പൊതുജീവിതം ഉള്ള നേതാക്കളെ കേന്ദ്ര ഏജൻസി കരിയടിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽപ്പെട്ട് ജനസമക്ഷം അവഹേളിതമായിരിക്കുന്ന സമയത്ത് വാർത്തകൾ വഴി തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമം കൂടിയാണ് ഇപ്പോഴത്തെ കുറ്റപത്രം. കൊടകരയിൽ ബിജെപി ഇറക്കിയ 34 കോടിയുടെ കുഴൽ പണ കേസിന്റെ കുറ്റപത്രത്തിൽ ബി ജെ പി യെ ഒഴിവാക്കിയ അതേ ഉദ്യോഗസ്ഥരാണ് ഇപ്പോൾ ഇത്തരത്തിൽ നീതിയെ ബലികഴിക്കുന്ന റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇതിനെ നിയമപരവും രാഷ്ട്രീയവുമായി സി പി എം നേരിടുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

.


Read Previous

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം: റിയാദ് ഒഐസിസി അനുസ്മരണ സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Read Next

ജാഗ്രതാ നിര്‍ദേശം: ഇന്ത്യയില്‍ 1000-ത്തിലേറെ കോവിഡ് കേസുകള്‍, കേരളം ഉള്‍പ്പടെ 4 സംസ്ഥാനങ്ങളില്‍ കൂടുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »