Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊടിയിൽ കൊലക്കേസിലെ പ്രതികളുടെ ചിത്രങ്ങൾ; കണ്ണൂരിൽ ഉത്സവത്തിനിടെ യുവാക്കളുടെ ആഘോഷം


കണ്ണൂര്‍: കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി ക്ഷേത്ര ത്തിലെ ഉത്സവത്തിനിടെ ആഘോഷം. കൂത്തുപറമ്പ് കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന്‍ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി യുവാക്കള്‍ ആഘോഷ പ്രകടനം നടത്തിയത്.

കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയില്‍ ആയിരുന്നു യുവാക്കളുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം മുദ്രാവാക്യം വിളിച്ചുകൊണ്ടും കൂടിയാണ് പ്രകടനം. കണ്ണൂരില്‍ ഉത്സവ ങ്ങളോടും മറ്റും അനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ആദ്യമായാണ് കോടതി ശിക്ഷിച്ച കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രകടനം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ്, ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവര്‍ അടക്കം 9 പേരെയായിരുന്നു സൂരജ് വധക്കേസില്‍ കോടതി ശിക്ഷിച്ചത്.


Read Previous

ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ്‌ തകർത്തു; ഇപ്പോൾ ഒരു സിനിമയെ കൊന്നു’; എംപുരാനെക്കുറിച്ച് യൂഹാന്നോൻ മാർ മിലിത്തിയോസ്

Read Next

കണ്ണീരിൻറെ ഈദ്’: ഭക്ഷണവും വെള്ളവുമില്ലാതെ ഗാസ, തകർന്ന പള്ളികൾക്ക് പുറത്ത് ഈദ് നമസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »