Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി; മുന്‍കൂര്‍ജാമ്യം വേണം; വികെ പ്രകാശ് ഹൈക്കോടതിയില്‍


ലൈംഗികാരോപണം ഉന്നയിച്ച യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്ന് ആരോപിച്ചാണ് സംവിധായകന്‍ വികെ പ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോ ടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും വികെ പ്രകാശ് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2022ല്‍ ഇപ്പോള്‍ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ഹണിട്രാപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ നീക്കങ്ങളും തട്ടിപ്പിനായുള്ളതാണെന്ന് സംശയിക്കാമെന്നാണ് വികെ പ്രകാശിന്റെ വാദം. യുവതിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ തന്നെ സംവിധായകന്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. മലയാള സിനിമയിലെ പീഡനങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ ആദ്യമായാണ് ഒരു ആരോപണവിധേയന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

തന്റെ കഥ സിനിമയാക്കാം എന്ന് വാഗ്ദാനം ചെയ്ത് വികെ പ്രകാശ് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവകഥാകാരി ആരോപിച്ചത്. കൊല്ലത്തെ സ്വകാര്യ ഹോട്ടലിലാണ് അതിക്രമം നടന്നത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ സംവിധായകന്‍ പണം വാഗ്ദാനം ചെയ്തു. പതിനായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയതായും യുവതി ആരോപിച്ചിരുന്നു.


Read Previous

ലൈംഗികാരോപണം: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു

Read Next

യൂത്ത് കോണ്‍ഗ്രസ് വാക്കുപാലിച്ചു; ചൂരല്‍മലയിലെ നിയാസിന് വേറെ ജീപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »