Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി അർദ്ധ വാർഷിക ജനറൽ ബോഡിയും സ്വാഗതസംഘ രൂപീകരണവും


റിയാദ് : കഴിഞ്ഞകാല പ്രവർത്തനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തും നേട്ടങ്ങളും പോരായ്മകളും ചർച്ച ചെയ്തും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി 2024-25 ലെ അർദ്ധ വാർഷിക ജനറൽ ബോഡി ചേർന്നു.ഓഗസ്റ്റ് 1-ന് ബത്ത അൽ ഷായ സെന്റർ ഹാളിൽ ചേർന്ന യോഗം സൗദി നാഷ്ണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ സംഘടനകളുടെയും കൂട്ടായ്മകളുടെയും അനിവാര്യതയെ കുറിച്ച് ഉപദേശക കമ്മിറ്റി ചെയർമാൻ സലിം കളക്കര മുഖ്യപ്രഭാഷണം നടത്തി

റിയാദ് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ട്‌ സെക്രട്ടറി ആഷിഫ് ചങ്ങരംകുളം .സാമ്പത്തിക റിപ്പോർട്ട്‌ ട്രഷറർ ഷമീർ മേഘ എന്നിവര്‍ അവതരിപ്പിച്ചു.റിപ്പോർട്ടുകളിന്മേൽ പ്രസക്തമായ ചർച്ചകൾ തന്നെ നടന്നു. ജനസേവന വിഭാഗം കൺവീനർ റസാഖ് പുറങ്ങ് സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചെയർമാൻ എം എ ഖാദർ സാന്ത്വനം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

തുടർന്നു നടന്ന പരിചയപ്പെടൽ, ചോദ്യോത്തര വേളയിലും സംശയനിവാരണ സദസിലും മുഴുവൻ ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. അംഗങ്ങളുടെ വിലപ്പെട്ട നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.. ആബിദ് പൊന്നാനി, വിഷ്ണു തുടങ്ങിയവരുടെ ഗാനാലാപന ത്തോടെ തുടങ്ങിയ രണ്ടാം സെഷൻ അംഗങ്ങളെ ആവേശത്തിലാക്കി.റിയാദ് പൊതു സമൂഹത്തിനിട യിൽ പൊന്നാനിയെ അടയാളപ്പെടുത്തുന്ന രീതിയിൽ വാർഷിക പരിപാടി നടത്താനും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു.റിയാദിലെ പൊന്നാനി താലൂക്ക് നിവാസികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. ബക്കർ കളിയിൽ, ഫാജിസ്പി. വി,അൻവർഷാ, മുക്താർ, ജാഫർ വെളിയങ്കോട്, അനസ് എം ബാവ, ഷഫീക്ക് ശംസു ദ്ധീൻ,തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ മെമ്പർഷിപ്പ് അപ്ഡേറ്റിനു ഐ.ടി വിഭാഗം ചെയർമാൻ സംറൂദ് അയിങ്കലം, അൽത്താഫ് കളക്കര തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ് അസ്ലം കളക്കര ആമുഖവും പ്രോഗ്രാം കൺവീനർ അഷ്കർ.വി നന്ദിയും പറഞ്ഞു.


Read Previous

യൂത്ത് ഇന്ത്യ സോക്കറിന് ജയം,സുലൈ എഫ്സിക്കും വാഴക്കാടിനും സമനില

Read Next

സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, എന്നാല്‍ അത് കക്ഷിരാഷ്ട്രീയം അല്ല; വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടേതെന്ന് തെറ്റിദ്ധരിക്കരുത്’, പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »