Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിപി ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി; കടുത്ത നടപടിയുമായി സിപിഎം


കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയ്ക്കെതിരേ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടി യുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്. ഇത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നൽകും.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ ദിവ്യ റിമാന്‍ഡിലാണ്. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിലാണ് നടപടി. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതി ചേർത്തതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കിയിരുന്നു.

എന്നാൽ പാർട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം പ്രതികരിച്ചത്. എന്നാല്‍ ദിവ്യക്കെ തിരെ നടപടി സ്വീകരിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന് സമ്മര്‍ദം ഉണ്ടായതോടെയാണ് പാർട്ടി നടപടി ഉണ്ടായി രിക്കുന്നതെന്നാണ് സൂചന.


Read Previous

ഉമ്മയെ കാണാന്‍ അബ്ദുല്‍ റഹീം തയ്യാറായില്ല, മടക്കി അയച്ചു.

Read Next

200 കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »