Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓരോരുത്തരോടും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത് പ്രിയങ്ക ഗാന്ധി


കല്‍പ്പറ്റ: കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ കടയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണ വാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു.

ഓരോ കുട്ടിയും അവരുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ പറഞ്ഞു. ഓരോരുത്തരുടെ പേരും അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടവും പ്രിയങ്ക കുറിച്ചു വെച്ചു. തുടര്‍ന്ന് പ്രിയങ്ക നേരിട്ട് കടയിലെത്തി കളിപ്പാട്ടം വാങ്ങിക്കുക യായിരുന്നു.

അമ്പലവയല്‍ പഞ്ചായത്തില്‍ വരിപ്ര സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദര്‍ശിച്ചതിന് ശേഷം ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയില്‍ നിര്‍ത്തി. അവിടെ ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തെരഞ്ഞെടുത്ത് അവര്‍ക്കെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പോയത്.

കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും ഉല്ലസിച്ചാണ് പ്രിയങ്ക ഗാന്ധി അങ്കണവാടിയില്‍ നിന്നിറങ്ങിയത്. പ്രദേശവാസികളായ കുട്ടികളുടെ നാടന്‍ പാട്ടിനൊപ്പവും അവര്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയന്‍, എം യു ജോര്‍ജ്ജ്, എം സി കൃഷ്ണകുമാര്‍ സി ജെ സെബാസ്റ്റ്യന്‍, സിഡിപിഒ ആന്‍ ഡാര്‍ളി തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.


Read Previous

അനധികൃത ടാക്സി സർവീസ് വേണ്ട, കനത്ത പിഴ ചുമത്തി നാട് കടത്തും; പുതിയ നിയമവുമായി സൗദി

Read Next

കക്ഷികള്‍ക്ക് കേസ് വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ അറിയാം’, പുതിയ സംവിധാനവുമായി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »