Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്നയാൾ’; സാന്ദ്ര തോമസ്


പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്ന ആളാ ണെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെ യാണ് വെളിപ്പെടുത്തൽ. പ്രൊഡ്യൂസർ അസോസിയേഷൻ ഇപ്പോൾ താരസംഘടനയുടെ ഉപസംഘടന പോലെയാണ് പ്രവർത്തിക്കുന്നതെന്നും, നിർമ്മാതാക്കളെല്ലാം താരങ്ങളുടെ മുന്നിൽ പോയി സാഷ്ടാംഗം പ്രണമിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രഈകാര്യം വെക്തമാക്കിയത്

നിലവിലെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫാണ്. അദ്ദേഹത്തിലേക്കാണ് സാന്ദ്രയുടെ വെളിപ്പെടുത്തലുകൾ നീളുന്നത്. നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് മമ്മൂട്ടി യുടെ വീട്ടുജോലി ചെയ്യുന്നയാളാണെന്നും, അതുകൊണ്ട് തന്നെ അത്തരമൊരു നിലപാട് സ്വീകരിക്കാ നെ അദ്ദേത്തിന് സാധിക്കൂവെന്നും സാന്ദ്ര പരിഹസിച്ചു. നാമനിർദേശ പത്രിക തള്ളിയില്ലായിരുന്നു വെങ്കിൽ തനിക്ക് അസോസിയേഷന്റെ തലപ്പത്ത് എത്താൻ കഴിയുമെന്ന് നൂറ് ശതമാനം പ്രതീക്ഷയു ണ്ടെന്നും, അത് ഉറപ്പുള്ളത് കൊണ്ടാണ് അവർ പത്രിക തള്ളാൻ ശ്രമിക്കുന്നതെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.

ഇന്ന് പ്രൊഡ്യൂസർ അസോസിയേഷൻ താരസംഘടനയുടെ ഉപസംഘടന പോലെയാണ് പ്രവർത്തി ക്കുന്നത്. അതിനുള്ള കാരണം ഇവരെല്ലാവരും താരങ്ങളുടെ മുന്നിൽ പോയി സാഷ്ടാംഗം പ്രണമിക്കു ന്നതാണെന്നും സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ഒരു താരത്തിന്റെ വാഹനത്തിന്റെ ഡോർ തുറന്ന് കൊടുക്കാനും കസേര വലിച്ചിട്ട് കൊടുക്കാനും നിൽക്കുന്നയാളാ ണെന്നും സാന്ദ്ര ആരോപിച്ചു. അങ്ങനെയെങ്കിൽ തങ്ങളെ പോലുള്ള നിർമ്മാതാക്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ കൂടെ വർക്ക് ചെയ്തവരും അല്ലാത്തവരുമായ ഒരുപാട് താരങ്ങൾ തങ്ങൾക്ക് ചെയ്യാൻ പറ്റാത്തതാണ് സാന്ദ്ര ചെയ്തത് എന്ന് പറഞ്ഞ് മെസേജ് അയച്ചിരുന്നുവെന്നും ഇതിൽ കൂടുതലും പുരുഷന്മാരാണെന്നും സാന്ദ്ര പറയുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നതായും സാന്ദ്ര വെളിപ്പെടുത്തി. അപ്പോൾ അദ്ദേഹത്തിന്റെ വീട്ടുപണി എടുക്കുന്ന ഞങ്ങളുടെ അസോസി യേഷൻ പ്രസിഡന്റിന് അങ്ങനെ ഒരു നിലപാടല്ല സ്വീകരിക്കാൻ കഴിയൂ. തന്റെ അവസ്ഥ മനസിലാ ക്കണമെന്നാണ് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.


Read Previous

‘ചുരുങ്ങിയ സമയത്തിൽ ലോകമറിയും’; റഷ്യയുമായി ഊർജ ഇടപാടുള്ള രാജ്യങ്ങള്‍ക്ക് വീണ്ടും ട്രംപിൻ്റെ താരിഫ് മുന്നറിയിപ്പ്

Read Next

മോഹൻലാലിനോട് അടുത്തുനിൽക്കുന്നവർ പൂർണപിന്തുണ പ്രഖ്യാപിച്ചു’; അദ്ദേഹം നേരിട്ട് സംസാരിച്ചിട്ടില്ല; മമ്മൂക്ക വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ സിനിമയിൽ നിന്ന് പിന്മാറി:സാന്ദ്ര തോമസ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »