ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാൻ ആകില്ലെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അധികൃതർ. ഉംറ വിസയ്ക്കുള്ള അപേക്ഷയിൽ ചില മാറ്റങ്ങൾ അടുത്തിടെ വരുത്തിയി രുന്നു. വ്യക്തിഗതമായി വിസയ്ക്ക് വേണ്ടി അപേക്ഷ നൽകുമ്പോൾ ഒരു ഇഖാമയുമായി ബന്ധിപ്പിക്കണ മെന്നാണ് പുതിയ നിയമം.
സൗദിയിൽ ഉള്ള ഒരാളുടെ ഇഖാമയുടെ വിവരങ്ങൾ സമർപ്പിച്ചാൽ മാത്രമേ വിസ ലഭിക്കുകയുള്ളു. അബ്ഷീർ പ്ലാറ്റ്ഫോം വഴിയാണ് ഇഖാമ ബന്ധിപ്പിക്കേണ്ടത്. ഇതിലൂടെ ഉംറ വിസയിൽ എത്തുന്നവർ നിശ്ചിത സമയത്തിനകം തിരിച്ചു പോയില്ലെങ്കിലോ അനധികൃതമായി രാജ്യത്ത് തുടർന്നാലോ ഇഖാമ നൽകിയ ആളുടെ പേരിൽ തുടർ നടപടികൾ സ്വീകരിക്കും. ഈ പുതിയ നിയമം ആണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്.
ഉംറ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടുത്തിടെ സൗദി അറേബ്യ പുതുക്കിയിരുന്നു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസസൗകര്യവും മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രയും നിർബന്ധമായും മുൻകൂട്ടി ബുക്ക് ചെയ്യണം. തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും താമസം സംബന്ധിച്ച തട്ടിപ്പ് തടയുന്നതിനും വേണ്ടിയാണ് പുതിയ നടപടി.
