ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സുല്‍ത്താന്‍ ബത്തേരി: വയനാട് മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്ത് ലഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. അജീഷിന്റെ കുടുംബത്തിന് ജോലി നല്‍കുന്നത് ആലോചനയിലു ണ്ടെന്നും വനം മന്ത്രി പറഞ്ഞു.

പ്രദേശത്ത് നടക്കുന്ന നാട്ടുകാരുടെയും പ്രതിഷേധത്തിന് ന്യായമുണ്ടെന്നും ഇതിന് ന്യായമായ പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആനയെ ഇന്ന് തന്നെ മയക്കുവെടവെച്ച് കീഴടക്കും. അതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കുങ്കിയാനകളെ മുത്തങ്ങയില്‍ നിന്ന് മാനന്ത വാടിയില്‍ എത്തിക്കും.
നാട്ടുകാര്‍ വികാരിഭരിതരായിരിക്കുന്നതിനാല്‍ മാനന്തവാടിയിലേക്കില്ലെന്നും വനം മന്ത്രി പറഞ്ഞു. ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ ഒരുക്കമാണെന്നും നിലവിൽ വയനാട്ടിലേക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
പടമല സ്വദേശി അജീഷ് ആണ് രാവിലെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നാട്ടുകാര്‍ മൃതദേഹവുമായി സബ് കലക്ടര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്. കാട്ടാന ജനവാസമേഖലക്കടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. 5 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കാമെന്നും മരിച്ച അജിയുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്കാ മെന്നുമുള്ള കലക്ടറുടെ നിര്‍ദ്ദേശം ചര്‍ച്ചയ്ക്ക് എത്തിയവര്‍ തള്ളി.
