Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച് പ്രകടനം; അനുകൂലിയുടെ ബൈക്ക് കത്തിച്ചു


കണ്ണൂര്‍: സിപിഎമ്മില്‍ നിന്നും പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്ന് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കത്തിച്ചത്. അതേസമയം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പയ്യന്നൂരില്‍ ഇന്ന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് പയ്യന്നൂരില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം നടത്തുക. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് പയ്യന്നൂര്‍ ശ്രീ കുരുംബ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പയ്യന്നൂര്‍, ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് ലോക്കല്‍ ഏരിയാ കമ്മിറ്റികള്‍ പങ്കെടുക്കും. സംസ്ഥാ ന ജില്ലാ നേതാക്കള്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കും.

പാര്‍ട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് സിപിഎം വാദം. രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉള്‍പ്പടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് പാര്‍ട്ടി ന്യായീകരണം. അന്വേഷണ കമ്മീ ഷന്റെ കണ്ടെത്തലുകളും യോഗത്തില്‍ വിശദീകരിക്കും. അതേസമയം ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് വി കുഞ്ഞികൃഷ്ണന്‍.

വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഇന്നലെ വിമര്‍ശിച്ചിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി കുഞ്ഞികൃഷ്ണന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം വി കുഞ്ഞികൃഷ്ണന്റെ വീടിന്റെ പരിസരത്ത് നിന്നും സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പടക്കം പൊട്ടിച്ചിരുന്നു.


Read Previous

കനത്ത ഹിമക്കാറ്റ്: യുഎസില്‍ 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി, 6,500 സര്‍വീസുകള്‍ വൈകുന്നു

Read Next

ശബരിമല സ്വര്‍ണക്കൊള്ള: സഭാ കവാടത്തില്‍ രണ്ട് എംഎല്‍എമാര്‍ സത്യഗ്രഹ സമരത്തില്‍; ഹൈക്കോടതിക്കെതിരായ സമരമെന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »