Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പി വി അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; എംഎൽഎ തവനൂർ സബ് ജയിലിൽ


മലപ്പുറം: പൊതുമുതല്‍ നിശിപ്പിച്ച കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്‍വറിനെ തവനൂര്‍ സബ് ജയിലിലേക്ക് മാറ്റും. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്, നാളെ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.

തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അന്‍വര്‍ ആരോപിച്ചു. ജീവനോടെ ജയിലിന് പുറത്ത് വന്നാല്‍ ബാക്കി അപ്പോള്‍ കാണിച്ച് തരാമെന്ന് വെല്ലുവിളിച്ചാണ് അന്‍വര്‍ അറസ്റ്റ് വരിച്ചത്. എംഎല്‍എ എന്ന നിലയില്‍ നിയമം പാലിക്കാന്‍ തനിക്ക് ബാദ്ധ്യതയുള്ളതുകൊണ്ടാണ് അറസ്റ്റിന് വഴങ്ങുന്നതെന്നും എംഎല്‍എ പറഞ്ഞിരുന്നു.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അന്‍വര്‍ ആരോപിച്ചു.

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തി ലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പ്രതിചേര്‍ത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.അറസ്റ്റ് നടപടിയില്‍ അന്‍വറിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ് ? പൊതുപ്രവര്‍ത്തകനും എംഎല്‍എയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിന് പൊലീസ് അമിത വ്യഗ്രത കാണിച്ചുവെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റപ്പെടുത്തി.


Read Previous

സമൂഹ മാധ്യമങ്ങളിൽ സ്ത്രീവിരുദ്ധമായ കമന്റ്; പരാതി നൽകി നടി ഹണി റോസ്

Read Next

സർക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ല’, പി വി അൻവറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »